, سهيل بن محمد، كلتوري
,
سلام على من اتّبع الهدى

Friday, April 1, 2016

Lessons from Europe’s amnesia

Lessons from Europe’s amnesia

March 22 turned out to be the day of reckoning for Brussels, and Belgium, with three explosions — two at the Brussels airport at Zaventem and one in the Maelbeek subway metro station, adjoining the headquarters of the European Union (EU) — which left 34 people dead and more than 300 injured. Brussels, the de facto capital of the European Union (EU) and headquarters of the North Atlantic Treaty Organization (NATO), and which prides itself on its European cosmopolitanism and openness, its value system, civil liberties and diversity, is yet to recover from that day’s “mass casualty attacks”. The bombings were carried out in the same coordinated fashion as the Paris terror strikes in November last year.
A vulnerable target
The Islamic State (IS)-sponsored attack in Brussels should have surprised no one, though the Belgian authorities were apparently caught off guard. Belgium’s deeply divided society, sizeable numbers of alienated Muslims, and its constant search for political compromise have contributed in large measure to its image of being a “weak state” and hence an easy target for terrorists. Belgium has a multiplicity of counterterrorist and law enforcement agencies, but each of them is more reluctant than the other to share information. Belgium’s insistence on open borders further aggravates the problem of adequate security.
The EU does not possess an intelligence agency of its own. Nor is there any system in place for sharing intelligence between its member countries. Belgium tends to be lackadaisical about both intelligence collection and intelligence sharing, leaving itself open to attacks like the present one. It is more intent on being seen as protecting the privacy of individuals and metadata than on ensuring citizens’ security. Hence, this was a recipe for disaster, as the March 22 terror attacks proved.
If anything was needed to show up the incompetence of the Belgian authorities it was the fact that it took several months for the police to locate Salah Abdeslam, one of the key “plotters” of the Paris terror attacks, who was living in the heart of Molenbeek, a stone’s throw from the headquarters of the EU. Muslim-majority Molenbeek has the dubious distinction of being the Salafist capital of Europe, if not the entire West, and should have been a principal target of any counterterrorist operation. It was from Molenbeek that the Paris attacks were planned. Further, in the case of the 2004 Madrid train bombings and the attack on the Jewish museum in Brussels in 2014, all roads led to Molenbeek. Yet, given the porosity of Belgium’s laws, the weakness of the authorities and the police as well as their unwillingness to take adequate counterterrorist measures, it was possible for Europe’s most wanted criminal to live there and evade arrest.
Belgium can lay claim to another unsavoury record as well. Statistics suggest that Belgium is Europe’s per capita leading supplier of foreign fighters to the IS. Yet Belgium, even more than most other European nations, has remained blind to the threat posed by the IS — including the pernicious role of returning IS fighters, fresh from the battlefields of Syria and Iraq. No effort seems to have been made to understand the primordial pull exerted on Belgian Muslims following the announcement of the IS’s Caliphate, or the impact on them of the collapsing nation-state system in West Asia, essentially in Syria and Iraq.
Attitudes have changed little despite the fact that during the past year and more the threat of terror has reached the shores of Europe, with the IS carrying out a series of high-profile attacks on the continent. Some of them are the January 2015 attack on the offices of Charlie Hebdo in Paris (which killed 12), the February 2015 attack on a Copenhagen cultural centre (in which two persons were killed), and the multiple strikes in Paris (killing 130 and injuring more than 350). Attacks on European targets have also become noticeable. In October last year, the IS was responsible for planting a bomb on a Russian commercial flight which disintegrated while in flight over the Sinai killing 224 passengers.
Europe’s disturbing nonchalance
Europe’s collective and cumulative amnesia, notwithstanding the evidence on record, does constitute a threat to democratic societies elsewhere. Results of investigations into the Paris terror attacks substantiate such concerns. The probes reveal that the IS has been steadily building the machinery to mount sustained terrorist attacks across Europe. They mention that the attackers were properly trained, conversant with terror tactics and in the use of improvised explosive devices as also suicide vests, and had the capability of carrying out coordinated bombings. They used encrypted electronic communications and had resorted to false documentation to move freely between West Asia and Europe. They had also made full use of the easy facility of moving between Belgium and France. All this suggests that the arc of the IS’s growth has reached a stage where it has become a real threat to Europe.
Behind IS’s reach
Consequently, peddling wrong theories as reasons for such attacks can prove dangerous. The recent attacks have little to do with the lack of assimilation of migrant Muslim communities into Europe’s established societies; they are seldom acts of revenge against ongoing hostile actions such as the bombings in Syria, Iraq and Afghanistan; nor are they a reaction to the arrests of well-known terrorists. Such reasoning only tends to obscure a fundamental truth, viz., that the IS today demonstrates an ability to carry out attacks far beyond the boundaries of Syria and Iraq.
This has become possible because of a combination of causative factors. Central to it is a blind belief — anchored in puritanical religion — which, together with selfless sacrifice and cooperation among its followers, has made it possible for it to carry out terror killings on a scale unthinkable to the civilised world. The appeal of the IS is a commitment to the “supremacy of the faith”, more so in the context of today’s chaotic social environment. The U.S. and western bombings of IS-occupied areas of Syria and Iraq have provided the necessary fig leaf of martyrdom — deeply cherished by IS recruits and sympathisers as the weapon of the oppressed. All this is helping to “feed the hunger” of restive Muslim youth to join the battle for “redeeming the faith”, who are then brainwashed to regard the violence and brutality on display as an “exalted campaign of purification”. Atrocities are merely the instruments employed to achieve the ultimate goal of securing the Caliphate — an idea redolent with historical and emotive content, conjuring up visions of the Eighth Century Abbasid Caliphate.
Purist militant Islam is particularly appealing in the context of today’s Europe, where religion is a somewhat degraded entity. The IS is equally at war with decadent pro-West Arab regimes, which it believes have deviated from the path of puritanical Islam. Even Saudi Arabia, despite its encouragement of Wahabi Islam, remains in the IS’s cross hairs.
Looking east
Little acknowledged also is the lingering impact of the Afghan jihad during the final years of the 20th Century. After centuries, the Muslim Mujahideen was able to compel a mighty western power (the Soviet Union) to retreat from Afghanistan. This has given a new impetus and confidence to the forces of militant Islam to take on and defeat the West, especially since 21st Century interventions by the West in Afghanistan, Iraq and Syria have proved less than successful. Building on the success of al-Qaeda and other terrorist outfits has added further grist to the IS’s ambitions.
Given this, India cannot remain complacent that it will remain unaffected by the IS as it is heir to a unique civilisational heritage. In December 2015, the IS issued a manifesto which claimed India as part of the Islamic Caliphate. It referred to a growing Hindu movement in the country directed against Muslims. The latest manifesto is a sequel to an earlier one, of June 2015, which had declared IS’s ambition to expand its jihad into India. This is reason enough for India to avoid the kind of amnesia that has engulfed Europe.

From The Hindu daily WRITTEN BY :M.K. Narayanan is a former National Security Adviser and former Governor of West Bengal

മാറേണ്ട വികസന കാഴ്ചപ്പാടുകള്‍ മാറ്റിയെഴുതേണ്ട പ്രകടന പത്രികകള്‍


നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ പ്രകടന പത്രികകള്‍ ഒരുക്കലായി. പഴയകാല പ്രകടനപത്രികകളുടെ തനിയാവര്‍ത്തനം തന്നെയായിരിക്കും പലതും. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നിരത്തപ്പെട്ട എത്രയെത്ര പ്രകടനപത്രികകള്‍ തെരഞ്ഞെടുപ്പുകളിലൂടെ ഒഴുകിപ്പോയി. വോട്ടര്‍മാരെ വശീകരിക്കാനുള്ളതാണ് പ്രകടന പത്രികകള്‍. നടപ്പാക്കാനുള്ളതല്ലെന്ന് തയാറാക്കുന്നവര്‍ക്ക് തന്നെ നല്ല നിശ്ചയമാണ്. വഴിപാടുകള്‍ പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോരോ തെരഞ്ഞെടുപ്പുകളിലെയും പ്രകടനപത്രികകള്‍.
എല്ലാറ്റിലും കാണുന്ന സമാനത നാടിന്റെ വികസനത്തെക്കുറിച്ചായിരിക്കും. വികസനമെന്നത് വര്‍ത്തമാനകാലത്ത് അഴിമതിയുടെ പര്യായ പദമായിരിക്കുന്നു.
ഒരു വാര്‍ഡില്‍ റോഡുപണി നടക്കുകയാണെങ്കില്‍ വിവിധതലങ്ങളിലേക്കാണ് അഴിമതിപ്പണം ഒഴുകുന്നത്. നീക്കിവച്ച ബാക്കി തുക കൊണ്ട് റോഡ് പണിയിക്കുന്നു. പണി കഴിയുമ്പോഴേക്കും അവ തകര്‍ന്നുപോകുന്നു. വാര്‍ഡ് മെമ്പര്‍ക്ക്, റോഡുപണിയുടെ കണ്‍വീനര്‍ക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്യൂണ്‍ മുതല്‍ മുകളിലുള്ളവര്‍ക്ക്, റോഡ് അളക്കാന്‍ വരുന്ന എന്‍ജിനീയര്‍ക്ക് എല്ലാവര്‍ക്കും വീതിച്ചു കൊടുക്കുന്നതിന്റെ ബാക്കി തുകകൊണ്ട് വളരെ വിദഗ്ധമായി കരാറുകാരന്‍ റോഡുപണി പൂര്‍ത്തിയാക്കുന്നു. റോഡും പാലങ്ങളും നിര്‍മിക്കലാണ് വികസനത്തിന്റെ അടിത്തറയെന്ന ഉദ്‌ബോധനം നടക്കുന്നത് വെറുതെയല്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളുമാണ് വികസനമെന്ന കാഴ്ചപ്പാട് മാറേണ്ടിരിയിക്കുന്നു. മാനിഫെസ്‌റ്റോകള്‍ തിരുത്തിയെഴുതപ്പെടേണ്ട ഒരു കാലവും കൂടിയാണിത്.
വികസനമെന്നത് തോടും തണ്ണീര്‍തടങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തലല്ല എന്ന ബോധ്യത്തിലേക്ക് സമൂഹം എത്തേണ്ടിയിരിക്കുന്നു. മരുഭൂമിയിലെന്നപോലെയാണ് ഒരുകാലത്ത് മിതശീതോഷ്ണ മേഖലയായിരുന്ന കേരളത്തില്‍ ജനങ്ങള്‍ ഇന്ന് ജീവിക്കുന്നത്. വറചട്ടിയില്‍ വെന്തുരുകുന്ന ഒരു സമൂഹമായി, ടൂറിസം വകുപ്പ് കൊട്ടിഘോഷിക്കുന്ന 'ദൈവത്തിന്റെ നാട്ടിലെ' ജനങ്ങള്‍ മാറിക്കഴിഞ്ഞു. ഇതിന്റെ മൂലകാരണമാകട്ടെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയും. വികസനത്തിന്റെ പേരില്‍ നാട്ടിലെ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കാനും, കുളങ്ങളും തോടുകളും തണ്ണീര്‍ത്തടങ്ങളും നികത്താനും അഹമഹമികയാ മുന്നിട്ടിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും. മണ്ണിനെയും മനുഷ്യരെയും മറന്നുകൊണ്ടുള്ള പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ചുകൊണ്ട് മുന്നേറുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയുക തന്നെ വേണം. അതിന് വേണ്ടി വാദിക്കുവാന്‍ ജനപ്രതിനിധികള്‍ തയാറാകണം.
ടൂറിസം വകുപ്പിന്റെ മുദ്രാവാക്യത്തില്‍ ദൈവത്തിന്റെ നാടെന്ന വിശേഷിപ്പിക്കപ്പെട്ട നാട് ശപിക്കപ്പെട്ട നാടായി മാറുവാന്‍ ഇങ്ങനെ പോയാല്‍ ഏറെ കാലം കാത്തിരിക്കേണ്ടിവരില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകളില്‍ പ്രകൃതി സംരക്ഷണത്തിന് പ്രധാന്യം നല്‍കേണ്ടിയിരിക്കുന്നു. ഭരണം കിട്ടിയാല്‍ അത് പ്രാവര്‍ത്തികമാക്കുകയും വേണം.
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ ഒരളവോളം ഉത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണ്. അതീവ ഗുരുതരമായ പ്രശ്‌നമായി കാലാവസ്ഥാ വ്യതിയാനം ഇന്ന് മാറിക്കഴിഞ്ഞു. മഴക്കാലം തീരുന്നതോടെ നദികളിലെയും തോടുകളിലെയും വെള്ളം വറ്റുന്നു. അനിയന്ത്രിതമായ മണലൂറ്റലാണ് ഇതിന് കാരണം. രൂക്ഷമായ കുടിവെള്ള ക്ഷാമവും ഇത് മൂലം അനുഭവപ്പെടുന്നു. പാടങ്ങള്‍ മണ്ണിട്ടു നികത്തുവാന്‍ കണ്ണടച്ച് അനുവാദം നല്‍കുന്ന വില്ലേജ് ഓഫിസര്‍മാരും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രാഷ്ട്രീയക്കാരും ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് തണലായി നില്‍ക്കുന്നത് അതതിടങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. കായല്‍പാടങ്ങള്‍ മണ്ണിട്ടുനികത്താന്‍ അനുമതി നല്‍കുന്നത്് ഭരണകര്‍ത്താക്കള്‍ ഒരു ജനതയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇത്തരം തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളെ വോട്ടര്‍മാര്‍ തിരിച്ചറിയണം. പ്രതികരിക്കണം.
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അന്തരീക്ഷ മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍ ഇനി കേരളത്തിന് അനുയോജ്യമല്ലെന്നും പുകക്കുഴലുകളില്ലാത്ത ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് ഉയര്‍ന്നു വരേണ്ടതെന്നും ചാനല്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും ആവര്‍ത്തിക്കുന്നത് വിസ്മരിക്കുന്നില്ല. പരിസ്ഥിതി നാശത്താല്‍ കേരളമെന്ന കൊച്ചു നാട് ഇന്നൊരു ദുരന്തമുഖത്താണ്. കേരളത്തിലെ പ്രകൃതി നാശത്തെക്കുറിച്ച് ബോധ്യപ്പെട്ട ഏതാനും എം.എല്‍.എമാര്‍ ഹരിത രാഷ്ട്രീയത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങിയത് പ്രതീക്ഷാ നിര്‍ഭരമായിരുന്നു. വി.ഡി. സതീശന്‍ എം.എല്‍.എ, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഹരിത രാഷ്ട്രീയമെന്ന ഒരു ചിന്താ പ്രസ്ഥാനം തന്നെ രൂപമെടുത്തിരുന്നു. ചില പ്രവര്‍ത്തനങ്ങള്‍ അവരില്‍ നിന്നും ഉണ്ടായതുമാണ്. എന്തുകൊണ്ടോ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ജനങ്ങളെ ഇത്തരം വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമുണ്ടായില്ല.
44 പുഴകളായിരുന്ന ഈ സംസ്ഥാനത്തിലൂടെ ഒരുകാലത്ത് നിര്‍മലജലവാഹിനികളായി ഒഴുകിയിരുന്നത്. മലിനീകരണം ആ പുഴകളെ അപ്രത്യക്ഷമാക്കി. കേരളം നിലനില്‍ക്കുന്നത് പശ്ചിമഘട്ട ഗിരിശൃംഗങ്ങളാലാണ്. അവയും നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടു നല്‍കിയ ഗാഡ്ഗിലിനെ നാടുകടത്തി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മുന്‍കാല പ്രകടനപത്രികകള്‍ക്കൊപ്പം ചവറ്റുകൊട്ടയില്‍ എറിഞ്ഞിരിക്കാം. കാലവര്‍ഷത്തിന്റെ തോത് കുറയുമെന്നും വേനല്‍മഴ അപ്രത്യക്ഷമാകുമെന്നും ചൂട് ഇനിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷകരും ജലവിഭവ ശാസ്ത്രജ്ഞരും മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
ശുദ്ധജലത്തിന് വേണ്ടിയായിരിക്കും മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുക എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ ചിരിച്ചു തള്ളി. ഇന്നത് നടുക്കുന്ന യാഥാര്‍ഥ്യമായി മുന്നില്‍ വന്നു നില്‍ക്കുന്നു. ഇത്തരമൊരവസരത്തില്‍ പ്രകൃതിയെ നശിപ്പിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
കടപ്പാട് : സുപ്രഭാതം ദിനപത്രം

യതീംഖാനകള്‍ക്കുനേരെയുള്ള കടന്നാക്രമണം.......

യതീംഖാനകള്‍ക്കുനേരെയുള്ള കടന്നാക്രമണം ചെറുക്കണം
അനാഥാലയങ്ങള്‍ അടച്ചുപൂട്ടപ്പെടുന്ന കേന്ദ്ര ബാലനീതി നിയമഭേദഗതിയെ വിവിധ സമുദായങ്ങള്‍ നടത്തുന്ന അനാഥാലയ സംഘടനാ ഭാരവാഹികള്‍ ഒന്നിച്ചെതിര്‍ക്കേണ്ട സമയമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബാലനീതി നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധൃതിപിടിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. കര്‍ശന നിര്‍ദ്ദേശങ്ങളടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ മേലില്‍ പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ ഇവയത്രയും അപ്രായോഗികമാണുതാനും. ജൂലൈ 15 നകം സാമൂഹിക നീതി വകുപ്പില്‍ ഓര്‍ഫനേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരുപടികൂടി കടന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത് ജൂണ്‍ 15 നകം എന്നാക്കി മാറ്റിയത് തീര്‍ത്തും ദുരൂഹമാണ്. ഇതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളും യതീംഖാനകളും അടച്ചുപൂട്ടിക്കുക എന്നത് തന്നെയാണ്. മാര്‍ച്ച് 15 നാണ് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 15 നകം സ്ഥാപനങ്ങള്‍ സാമൂഹികനീതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും ബാലനീതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി റദ്ദ് ചെയ്ത് ഉടനെ ജൂണ്‍ 15 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത് എന്തിനാണ്?
പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയില്ലെങ്കില്‍ 2016 ജൂണ്‍ 16 മുതല്‍ കേസെടുക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടാന്‍ നടപടിയെടുക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുണ്ട്. രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ വകുപ്പ്തല നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബാലനീതി നിയമം ദര്‍സ് പോലുള്ള മതസ്ഥാപനങ്ങളെയും മതഭൗതിക സമന്വയ സ്ഥാപനങ്ങളായ അനാഥശാലകളെയും അഗതി മന്ദിരങ്ങളെയും അടച്ചുപൂട്ടിക്കാനുള്ളതാണെന്ന് ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞതാണ്. അതിലേക്ക് ഒരു മാസത്തെ മുന്‍കൂര്‍ അടച്ചുപൂട്ടല്‍ ഭീഷണിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. നിയമപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നറിഞ്ഞുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തിന് തല്‍പരകക്ഷികളെ പ്രേരിപ്പിച്ചതിന്റെ ചേതോവികാരം തിരിച്ചറിയണം.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ജൂണ്‍ 16 ന് തന്നെ സ്ഥാപന മേധാവികള്‍ക്കെതിരെ കേസെടുക്കുവാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനാധികാരികള്‍ക്ക് ഒരു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് അനുശാസിക്കുന്നത്. രജിസ്‌ട്രേഷന് താമസം വരുന്ന ഓരോ മാസത്തിനും ഒരു പുതിയ കേസായി പരിഗണിക്കും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും നിലവില്‍ ലഭിക്കുന്ന ഗ്രാന്റും സര്‍ക്കാര്‍ സബ്‌സിഡിയും നിര്‍ത്തലാക്കപ്പെടാനും വ്യവസ്ഥയുണ്ട്. ജില്ലാതല ശിശുക്ഷേമ സമിതികള്‍ വഴിമാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാനാവൂ. ഇതുവഴി പ്രവേശനത്തിന് സ്ഥാപനത്തിന് നിലവിലുള്ള അധികാരം ഇല്ലാതാകും. 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ഏറ്റവും കുറഞ്ഞത് 25 ജീവനക്കാരെങ്കിലും വേണം. 18 വയസ്സിന് താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഈ നിയമം ബാധകമാണെന്നിരിക്കെ പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ദര്‍സുകള്‍ക്കും ഇത് ബാധകമായിത്തീരും. ദര്‍സുകളടക്കമുള്ള മതസ്ഥാപനങ്ങളും അനാഥ- യതീംഖാനകളും അടച്ചുപൂട്ടിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹിഡണ്‍ അജണ്ട തന്നെയാണ് ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്തുത്യര്‍ഹമായ രീതിയിലാണ് കേരളത്തിലെ യതീംഖാന- അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലൂടെ പഠിച്ച് വളര്‍ന്നുവരുന്ന കുട്ടികള്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനമായി തീരുകയും അവര്‍ ഉയര്‍ന്ന നിലയില്‍ എത്തിച്ചേരുകയും സ്വതന്ത്ര ചിന്താഗതിക്കാരും മതശാസനകള്‍ക്കനുസരിച്ച് ജീവിക്കുന്നവരായി മാറുകയും ചെയ്യുന്നു. ഇത് തന്നെയാണ് കേന്ദ്രസര്‍ക്കാരിനെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ ഉത്സുകരാക്കുന്നത്. എല്ലാ മതചിഹ്നങ്ങളെയും ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയെയും തകര്‍ക്കുക എന്നത് തന്നെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്. യതീംഖാനകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും ഇതേ രീതിയില്‍ വേണം കാണാന്‍. ജെ.എന്‍.യുവിലും ഹൈദരാബാദ് യൂനിവേഴ്‌സിറ്റികളിലും പഠിച്ച് വളര്‍ന്ന് മിടുക്കരായിത്തീരുന്ന സ്വതന്ത്ര ചിന്താഗതിക്കാരായ ന്യൂനപക്ഷ വിഭാഗത്തിലെയും ദലിത് വിഭാഗങ്ങളിലെയും കുട്ടികളെ മുളയിലെ നുള്ളിക്കളയാനും അവിടം ഫാസിസത്തിനു വിത്തുപാകാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഈ രണ്ട് സര്‍വകലാശാലകളെയും നശിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. സ്റ്റൈപന്റും സ്‌കോളര്‍ഷിപ്പും നേടി പഠിച്ച് മിടുക്കരായിത്തീരുന്ന പിന്നാക്കവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന് വരുമ്പോള്‍ സ്വതന്ത്ര ചിന്താഗതിയും ജനാധിപത്യ ബോധവുമുള്ളവരുമായിത്തീരും. അവര്‍ ഫാസിസത്തെ ചെറുത്ത് തോല്‍പിക്കുക തന്നെ ചെയ്യുമെന്ന് സംഘ്പരിവാര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഹൈദരാബാദ് സര്‍വകലാശാലയെയും ജെ.എന്‍.യുവിനെയും നശിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതിന്റെ മറ്റൊരു രീതിയാണ് കേരളത്തില്‍ യതീംഖാനക്കു നേരെ പ്രയോഗിക്കുന്നത്. യതീംഖാനകളില്‍നിന്ന് പഠിച്ച് മിടുക്കരായി വളര്‍ന്നുവന്ന പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ ഉയര്‍ന്ന സ്ഥാപനങ്ങളിലെത്തുന്നത് തടയുക എന്നത് തന്നെയാണ് ഇതിന് പിന്നിലെ അജണ്ട. യതീംഖാനകളുടെ വാതിലുകള്‍ കൊട്ടിയടക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന് അവരുടെ ലക്ഷ്യം സാധൂകരിക്കാമെന്ന് കരുതുന്നു. അതിനാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരും പിന്തുണ നല്‍കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സമസ്തയുടെ കീഴിലുള്ള സ്ഥാപന ഭാരവാഹികളുടെ യോഗം കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന് സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം ഇതര സമുദായ സംഘടനാ ഭാരവാഹികളുടെ സഹായത്തിനായും അഭ്യര്‍ഥിച്ചിരിക്കുകയാണ്. സംയുക്തമായ ഒരു മുന്നേറ്റത്തിലൂടെ മാത്രമേ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനാഥലയ- അഗതി മന്ദിരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമത്തെ ചെറുത്ത് തോല്‍പിക്കാന്‍ കഴിയൂ.

COURTESY : SUPRABHATHAM DAILY 

ഏപ്രില്‍ ഫൂള്‍: ഇസ്ലാം പറയുന്നത്

ഏപ്രില്‍ ഫൂള്‍: ഇസ്ലാം പറയുന്നത്


ഇന്ന് ഏപ്രില്‍ ഒന്ന്. ലോകവ്യാപകമായി ‘ഏപ്രില്‍ ഫൂള്‍’ എന്ന സവിശേഷമായ ആചാരംകൊണ്ട് ശ്രദ്ധ നേടിയ ദിവസം. ഇന്ന് സുഹൃത്തുക്കളെയും കൂട്ടുകാരെയും എന്തെങ്കിലും വ്യാജവാര്‍ത്തകള്‍ പറഞ്ഞോ കള്ളം പ്രചരിപ്പിച്ചോ പറ്റിക്കാം എന്നാണ് വിശ്വാസം.
ഇങ്ങനെയൊരു ആചാരത്തിന് നാല് നൂറ്റാണ്ടിനെക്കാളെങ്കിലും പഴക്കമുണ്ടെന്നാണ് ഒരു വീക്ഷണം. ഗ്രിഗോറിയന്‍ കലണ്ടര്‍ വരുന്നതിന്റെ മുമ്പ് ഏപ്രില്‍ ഒന്ന്/ മാര്‍ച്ച് 25 ആയിരുന്നു പുതുവല്‍സര ദിനമായി ആഘോഷിച്ചിരുന്നത്. 1582 ല്‍ പോപ്പ് ഗ്രിഗോറി പതിമൂന്നാമന്‍ പുതിയ ഒരു കലണ്ടര്‍ കൊണ്ടുവരികയും ജനുവരി 1 പുതുവര്‍ഷമാക്കുകയും ചെയ്തു. ഇത് പിന്‍പറ്റിയവര്‍ പഴയ രീതിയില്‍തന്നെ തുടര്‍ന്നവരെ പരിഹസിച്ചു. ഇതാണ് പില്‍കാലത്ത് ഏപ്രില്‍ ഒന്നിന് ആളുകളെ ഫൂളാക്കാം എന്ന ദുരാചാരത്തിലെത്തിച്ചത്. ഇന്ന് സാമൂഹിക മാധ്യമങ്ങളും വിവിധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും ചില മുത്തശ്ശിപ്പത്രങ്ങളും ഈ ആചാരത്തെ ആഘോഷിക്കാറുണ്ട്. വിക്കിപീഡിയ തീര്‍ത്തും വെസ്റ്റേണ്‍ (പടിഞ്ഞാറന്‍) എന്ന് ഇനം തിരിച്ച ഇതിനെ നമ്മുടെ കൂട്ടത്തില്‍പെട്ട ചിലരും കളവു പറയാനുള്ള അവസരമായി ഉപയോഗപ്പെടുത്താറുണ്ട്.
എന്നാല്‍, ഒരു മുസ്‌ലിമിന് തമാശക്കാണെങ്കില്‍ പോലും കളവ് പറയാമോ? പ്രവാചകന്‍ പഠിപ്പിക്കുന്നു:
وَإِنَّ شَرَّ الرَّوَايَا رَوَايَا الْكَذِبِ ، لا يَصْلُحُ مِنْهُ هَزْلٌ وَلا جِدٌّ (شرح السنة
വിശ്വാസികളില്‍ എന്ത് ദുസ്വഭാവങ്ങള്‍ ഉണ്ടായാലും കളവ് ഒരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല.
سئل النبي صلى الله عليه وسلم: أيكون المؤمن جبانا؟ قال:” نعم” قالوا: أيكون المؤمن بخيلا؟ قال:” نعم” قالوا: أيكون المؤمن كذابا؟ قال:” لا”. رواه الامام مالك
على كل خلة يطبع أو يطوى عليها المؤمن إلا الخيانة والكذب (ابن ابي الدنيا
പ്രവാചകര്‍ക്ക് ഏറ്റവും വെറുപ്പുള്ള സ്വഭാവം കളവായിരുന്നു. സ്വഹാബികളില്‍ ആരെങ്കിലും കളവ് പറഞ്ഞാല്‍ അയാള്‍ തൗബ ചെയ്യുന്നതു വരെ അവിടന്ന് മനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. ഇനി തന്റെ അടുത്ത ബന്ധുക്കള്‍ വല്ലവരും നുണ പറഞ്ഞാല്‍ പശ്ചാത്തപിക്കുന്നതുവരെ തിരുമേനി അവരോട് പിണങ്ങുമായിരുന്നു.
ഒരാള്‍ തന്നെ വിശ്വസിക്കുന്ന ഒരാളോടാണ് കള്ളം പറഞ്ഞതെങ്കില്‍ അവിടെ കളവിനു പുറമെ വഞ്ചനയും കടന്നുവരുന്നു.
“كبرت خيانة أن تحدّث أخاك حديثا هو لك به مصدق وأنت له به كاذب ” رواه أبو دود
ഇത്തരം ആളുകള്‍ക്ക് യാതൊരു നിലയും വിലയുമില്ല.
إذا ماالمرء أخطأه ثلاثٌ فَبِعْهُ ولو بكفٍّ من رمادِ
سلامةُ صَدْرِه والصدقُ منه وكتمانُ السرائرِ في الفؤاد
മലക്കുകള്‍ ഇത്തരക്കാരില്‍നിന്ന് അകന്നു നില്‍ക്കാനാണ് ഇഷ്ടപ്പെടുക.
إِذَا كَذَبَ الْعَبْدُ تَبَاعَدَ عَنْهُ الْمَلَكُ مِيلًا مِنْ نَتْنِ مَا جَاءَ بِهِ (ترمذي
പലപ്പോഴും താല്‍ക്കാലികമായ ചില നേട്ടങ്ങള്‍ക്കാണ് നാം കള്ളം പറയാറുള്ളത്. ഇതും ശരിയല്ല. എന്താണ് സത്യസന്തത എന്ന് ഇമാം ജുനൈദുല്‍ ബഗ്ദാദി വിശദീകരിക്കുന്നു.
” حقيقة الصدق: أن تصدق في وضع لا ينجيك فيه الا الكذب”
സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ താല്‍ക്കാലികമായ തോല്‍വിയുണ്ടാകാം. എനനാലും ശാശ്വത വിജയം നമ്മുടെ കൂടെയുണ്ടാകും. ഉമര്‍ (റ) പഠിപ്പിച്ചതു പോലെ
عمر بن الخطاب:” لأن يضعني الصدق _ وقلما يضع_ أحب الي من أن يرفعني الكذب وقلما يرفع”
മഹാനയ കഅ്ബ് (റ) വിന്റെ ചരിത്രം ഇതാണ് പഠിപ്പിക്കുന്നത്. തബൂക്ക് യുദ്ധത്തിന് സാഹചര്യം അനുകൂലമായിട്ടും അദ്ദേഹം പോവാതിരുന്നു. യുദ്ധം കഴിഞ്ഞതിനു ശേഷം ഇങ്ങനെ മാറിനിന്ന പലരും പ്രവാചകനോട് കളവ് പറഞ്ഞ് രക്ഷപ്പെട്ടു. കഅ്ബ് സത്യം തുറന്നുപറഞ്ഞു. അവസാനം കഅ്ബിന്റെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് അല്ലാഹു ആയത്തിറക്കി. ചരിത്രം ഇങ്ങനെ:
فقال كعب: يا رسول الله، والله لو جلست عند غيرك من ملوك الدنيا لرأيت أني سأخرج من سخطه بعذر، لقد أوتيت جدلا، ولكن يا رسول الله لئن حدثتك اليوم حديثا ترضى به عني ليوشكن الله أن يسخطك علي، ولئن حدثتك حديث صدق تجد فيه عليّ اني لأرجو من الله فيه عقبى، ووالله ما كان لي من عذر. فقال النبي صلى الله عليه وسلم:” أما هذا فقد صدق، قم حتى يقضي الله فيك”
جاءني أناس من بني سلمة ( وهي قبيلة من قبائل أنصار) يقولون لي: لماذا لم تقل مثل فلان وفلان وتعتذر، وكان النبي سيستغفر لك، أما رأيت النبي النبي يستغفر لهم؟
فمن كثرة كلامهم هممت أن أعود للنبي فأكذب نفسي ولكني عدت الى رشدي.
ونهى النبي عن كلامنا 50 يوما، حتى نزلت توبة الله علينا في قرآن يتلى الى يوم القيامة.. وسبحان الله تختم الآيات بـ{ يا أيها الذين آمنوا اتقوا الله وكونوا مع الصادقين}. فجئت الى النبي صلى الله عليه وسلم ودخلت المسجد، فنظر اليّ النبي صلى الله عليه وسلم فاستنار وجهه من الفرحة، وكنا نعرف في وجهه ذلك ( اذا فرح النبي وابتسم استنار وجهه كأنه قطعة من القمر) فقلت له: يا رسول الله والله ما نجاني الا الصدق، وان من توبتي ألا أحدث بعد ذلك الا صدقا، ووالله ما كذبت من بعدها كذبة، واني لأرجو من الله أن أستديم على ذلك حتى اموت.
കളവ് ശീലമാക്കിയവര്‍ക്കുള്ള ശിക്ഷ കഠിനതരമാണ്.
رأى النبي صلى الله عليه وسلم رؤيا، رأى أن رجلا يفتح فمه فيشق شقيه نصفين، فيقول الرسول صلى الله عليه وسلم:” فأتاني رجلان، فقالا لي: ان الذي يشق شقيّه هذا الكذاب، يكذب الكذبة فتحمل عنه، فتبلغ الآفاق، فيصنع به هكذا الى يوم القيامة”. رواه الامام أحمد
ഇവരുടെ സങ്കേതം നാളെ നരകമായിരിക്കും.
وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ وَإِنَّ الرَّجُلَ لَيَكْذِبُ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا بخاري
കളവാകുമോ എന്ന ഭയം മുന്‍ഗാമികളെ എങ്ങനെ പിടികൂടിയിരുന്നു എന്നതിന് ചില ദൃഷ്ടാന്തങ്ങള്‍:
റബീഉബ്‌നു ഖൈസം: ഒരിക്കല്‍ സഹോദരി അവരെ കാണാന്‍ വന്നു. റബീഇന്റെ കുട്ടിയെ വാല്‍സല്യത്തോടെ പൊന്നു മോനേ എന്നു വിളിച്ചു. അദ്ദേഹം പ്രതികരിച്ചു: നിനക്ക് സഹോദര പുത്രാ എന്നു വിളിച്ച് സത്യം പറഞ്ഞുകൂടായിരുന്നോ?
ഔനു ബ്‌നു അബ്ദില്ല: അദ്ദേഹം പറയുന്നു: ഒരിക്കല്‍ പിതാവ് എന്നെ നല്ല ഉടുപ്പുകള്‍ അണിയിച്ചു. ഇതു കണ്ട കൂട്ടുകാര്‍ ചോദിച്ചു: ഇത് നമ്മുടെ അമീര്‍ തന്നതാണോ? അങ്ങനെ തോന്നിക്കാന്‍ ഞാന്‍ രാജാവിനു വേണ്ടി ദുആ ചെയ്തു. ഇതറിഞ്ഞ പിതാവ് പറഞ്ഞു: നീ കളവ് പറയരുത്. കളവു പോലെയുള്ളതും പറയരുത്.
സഹ്‌ലുബ്‌നു അലി: ഒരിക്കല്‍ ഉമ്മ അദ്ദേഹത്തോട് വാതിലിന്റെ പകുതി അടക്കാന്‍ പറഞ്ഞു. അദ്ദേഹം ഒരു നൂല്‍ എടുത്ത് അളന്ന് പകുതി കൃത്യമായി അടച്ചു.
…. جاءنا سالم يطلب ثوبا سباعيا فنشرت عليه ثوبا سباعيا فذرعه فإذا هو أقل من سباعي فقال : أليس قلت : سباعي ؟ قلت : كذلك : نسميها قال : كذلك يكون الكذب
يحي بن بكير المصري : قال : سمعت الليث بن سعد قال : كانت ترمض عينا سعيد بن المسيب حتى بلغ الرمص خارج عينيه وصف يحيى بيده إلى [ المحاجر ] فيقال له ك لو مسحت هذا الرمص فيقول : فأين قولي للطبيب وهو يقول لي : لا تمس عينك فأقول لا أفعل ؟
ഇത്ര കണിശതയാണ് സത്യത്തിന്റെയും കളവിന്റെയും കാര്യത്തില്‍ നമ്മുടെ മുന്‍ഗാമികള്‍ കാണിച്ചത്. ഏതു പ്രതിസന്ധിഘട്ടങ്ങളിലും സത്യം മുറുകെ പിടിക്കുന്നവരുടെ സ്ഥാനം ശുഹദാക്കളുടെയും മേലെയാണ്.
وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا (نساء
അതുകൊണ്ട് നബി തങ്ങള്‍ പ്രാര്‍ത്ഥിച്ചു:
اللهم اني أسألك لسانا صادقا”. رواه الترمذي
ഇത്ര ഗൗരവമുള്ളതാണെങ്കിലും പലപ്പോഴും നാം അറിയാതെ കളവുകള്‍ നമുക്കിടയില്‍ ചുറ്റി നടക്കുന്നു. ഇതിനെപ്പറ്റി അവിടന്ന് പറഞ്ഞു:
” ان من علامات الساعة الصغرى كثرة الكذب” رواه الامام أحمد
ചില ഉദാഹരണങ്ങള്‍ നോക്കുക:
കച്ചവട വിജയത്തിനു വേണ്ടി കളവ് പറയുക. (ഇല്ലാത്ത ഗുണങ്ങളള്‍ പരസ്യം ചെയ്യുകയും ഉള്ളത് മറച്ച് വെക്കുകയും ചെയ്യുക.)
” يا معشر التجار” فرفعوا رؤوسهم، فقال:” ان التجار يبعثون يوم القيامة فجّارا الا من اتقى وبرّ وصدق” رواه الترمذي
الْيَمِينُ الْكَاذِبَةُ مَنْفَقَةٌ لِلسِّلْعَةِ مَمْحَقَةٌ لِلْكَسْبِ احمد
” البيّعان بالخيار ان لم يتفرّقا، فان صدقا وبيّنا بورك لهما في بيعهما، وان كذبا وكتما فعسى أن يربحا ربحا وتمحق بركة بيعهما”. رواه البخاري
ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുക.
” أنا زعيم ببيت وسط الجنة لمن ترك الكذب وان كان مازحا” رواه أبو داود
ويل للذي يحدث فيكذب ليضحك القوم ، ويل له ويل له رواه أبو داود
കുട്ടികളോട് വല്ലതും വാക്ക് കൊടുക്കുകയും അത് ലംഘിക്കുകയും ചെയ്യുക. ഇതും കളവ് തന്നെ.
من قال لصبيه : ها أعطيك فلم يعطه شيئا كتبت كذبة (ابن أبي الدنيا في مكارم الأخلاق
കേസില്‍ നിന്ന് രക്ഷപ്പെടാനോ മറ്റുള്ളവരെ കേസില്‍ കുടുക്കാനോ കള്ളം പറയുക.
ذَكَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْكَبَائِرَ أَوْ سُئِلَ عَنْ الْكَبَائِرِ فَقَالَ الشِّرْكُ بِاللَّهِ وَقَتْلُ النَّفْسِ وَعُقُوقُ الْوَالِدَيْنِ فَقَالَ أَلَا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ قَالَ قَوْلُ الزُّورِ أَوْ قَالَ شَهَادَةُ الزُّور (بخاريِ
തന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാനെന്ന പേരില്‍ കളവ് പറയുക. ഉദാഹരണം: ഭക്ഷണം വേണോ?… എന്ന് ചോദിക്കുമ്പോള്‍ മാന്യത വിചാരിച്ച് വേണ്ട എന്നു പറയുക.
دخلت على النبي محمد صلى الله عليه وسلم احدى الصحابيات تقول له: يا رسول الله: أقول للطعام الذي أشتهيه لا أشتهيه أهي كذبة؟ فقال صلى الله عليه وسلم:” ان الكذب يكتب كذبا حتى الكذيبة تكتب كذيبة” رواه الامام أحمد
കാണാത്ത സ്വപ്‌നം ഉണ്ടാക്കിപ്പറയുക:
مَنْ تَحَلَّمَ كَاذِبًا كُلِّفَ يَوْمَ الْقِيَامَةِ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ وَلَنْ يَعْقِدَ بَيْنَهُمَا (ترمذي
ഖുര്‍ആനിനെക്കുറിച്ചും ഹദീസിനെക്കുറിച്ചും അറിയാതെ സംസാരിക്കുക. ഇതാണ് ഏറ്റവും കുറ്റകരമായ കളവ്,.
مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَاذِبِينَ مسلم
من قال في القرآن بغير علم فليتبوأ مقعده من النار”. رواه الترمذي
ഇനി ഒരാള്‍ക്ക് ഒരിക്കലും കളവില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല എന്ന ഒരവസ്ഥ വന്നാല്‍ തന്നെ അവിടെ ചെയ്യേണ്ടത് വല്ല ആലങ്കാരിക പ്രയോഗങ്ങള്‍ നടത്തി വ്യക്തമായ കളവില്‍നിന്ന് രക്ഷപ്പെടലാണ്. ഇതിന് ഇസ്‌ലാമില്‍ അനുവാദമുണ്ട്..
قال رسول الله صلى الله عليه وسلم ان في المعاريض لمندوحة عن الكذب (بيهقي
ഇമാം ബുഖാരി തങ്ങള്‍ ഇതിനു കൊടുത്ത ഉദാഹരണം ഇങ്ങനെയാണ്: അബൂ ത്വല്‍ഹയുടെ കുട്ടി മരിച്ചു. എകുട്ടിക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഭാര്യ ഉമ്മു സുലൈം വിവരമറിയാത്ത ഭര്‍ത്താവിനോട് പറഞ്ഞു: ഹദഅ നഫ്‌സുഹു (അവന്റെ ആത്മാവിന് സുഖമായിരിക്കുന്നു.)
അതുപോലെ അനിവാര്യ ഘട്ടം എന്ന നിലക്ക് മൂന്നു സ്ഥലങ്ങളിലും പ്രവാചകന്‍ കളവ് പറയാന്‍ ഇളവ് നല്‍കിയിട്ടുണ്ട്.
ألا إن كل كذب مكتوب على ابن آدم كذبًا لا محالة إلا أن يكذب الرجل فى الحرب فإن الحرب خدعة أو يكذب بين الرجلين ليصلح بينهما أو يكذب امرأته ليرضيها (بيهقي
ചുരുക്കത്തില്‍, ഇന്നാണെങ്കിലും മറ്റുള്ള ദിവസങ്ങളിലാണെങ്കിലും കള്ളം വിശ്വാസിയുടെ ലക്ഷണമല്ല.

കളവ് എപ്പോള്‍ പറഞ്ഞാലും തെറ്റുതന്നെയാണ്

കളവ് എപ്പോള്‍ പറഞ്ഞാലും തെറ്റുതന്നെയാണ്



ഇംഗ്ലീഷ് മാസത്തിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഈ മാസത്തിന്റെ എടുത്തുപറയേണ്ടുന്ന വിശേഷത സസ്യലതാതികള്‍ തളിരിട്ട് വസന്തം മുളപൊട്ടുന്ന മാസമാണ് എന്നതാണ്. ഇംഗ്ലീഷിലെ ഏപ്രില്‍ (April) എന്ന പദത്തിന്റെ ഉല്‍ഭവം തന്നെ ‘വസന്തം തുറക്കുക’ എന്ന ര്‍ത്ഥം വരുന്ന ‘എപേരിയ’ (Aperia) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്.
വസന്തത്തിന്റെ വരവോടെ മനുഷ്യകുലത്തിന് നന്മമാത്രം സമ്മാനിക്കുന്ന ഈ മാസത്തിന്റെ തുടക്കത്തിലാണ് കളവ് പറയാനായി ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏപ്രില്‍ഫൂള്‍ ദിനം.
ഫ്രാന്‍സിലെ രാജാവായിരുന്ന ചാള്‍സ് ഒമ്പതാമന്റെ സംഭാവനയാണ് ഈ ദിനം. ഫ്രാന്‍സുകാര്‍ ഏപ്രില്‍ ഒന്നിനായിരുന്നു ന്യൂ ഇയര്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ 1564 ഓഗസ്റ്റ് ഒമ്പതിന് ചാള്‍സ് രാജാവ് മറ്റു രാജ്യക്കാരെ പോലെ തന്നെ ജനുവരി ഒന്നിന് ന്യൂഇയര്‍ ആഘോഷിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാലും ചിലര്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് ഏപ്രില്‍ ഒന്നിന് ന്യൂഇയര്‍ സന്ദേശം നേര്‍ന്നുകൊണ്ട് കാര്‍ഡ് അയച്ചു. കാര്‍ഡ് കൈപറ്റിയ ആള്‍ ന്യൂ ഇയര്‍ അല്ലാത്ത ദിവസം ഗ്രീറ്റിംഗ്‌സ് കാര്‍ഡ് കൈ പറ്റിയതിന്റെ പേരില്‍ വിഡ്ഢിയായി. ഫ്രാന്‍സുകാര്‍ തുടങ്ങിവെച്ച ഈ വിഡ്ഢിദിനം പിന്നീട് ലോകത്തിന്റെ നാനാഭാഗത്തേക്കും വ്യാപിച്ചു.
ഏപ്രില്‍ ഒന്നിന് വിഡ്ഢിയാക്കപ്പെട്ടവന്‍ ഫ്രാന്‍സില്‍ ‘ഏപ്രില്‍ മത്സ്യം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വിറ്റ്‌സര്‍ലണ്ടില്‍ അവിടത്തെ കാമുകി കാമുകന്മാര്‍ വീട്ടുമുറ്റത്ത് ചെടികളും മറ്റും നട്ട് ഈ ദിവസം ആഘോഷിക്കുന്നു. പ്രേമത്തിന്റെ പ്രതീകമായാണ് സ്വിറ്റ്‌സര്‍ലണ്ടുകാര്‍ ഈ ചെടിയെ പരിഗണിച്ചിരിക്കുന്നത്. ജാതിമത വര്‍ഗഭേദമന്യേ ആഗോളതലത്തില്‍ എല്ലാവരും ഈ ദിവസത്തില്‍ കളവ് പറഞ്ഞ് അപരനെ വിഡ്ഢിയാക്കുന്നു. മഹിതദര്‍ശനത്തിന്റെ വക്താക്കളായ മുസ്‌ലിംകളും ഇതില്‍ പങ്കുചേരുന്നുവെന്നതാണ് കൗതുകകരം.
ബ്രിട്ടീഷ് കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സര്‍ സിറില്‍ബര്‍ട്ട് കളവിനെ എട്ടായി തരം തിരിച്ചിരിക്കുന്നു.
1. ഫലിതത്തിന് പറയുന്ന കളവുകള്‍ (Playful lies), 2. ആശയക്കുഴപ്പത്തിലാക്കുന്ന കളവുകള്‍ (Confusing lies), 3. വിചിത്രകല്‍പ്പനകളവുകള്‍ (Fantacy lies), 4. രോഗസംബന്ധമായ കളവുകള്‍ (Pathological lies), 5. കൂറു പുലര്‍ത്താനുള്ള കളവുകള്‍ (lies of loyality), 6. സ്വാര്‍ത്ഥതാപരമായ കളവുകള്‍ (Selfish lies), 7. പൊങ്ങച്ചം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള കളവുകള്‍ (Vanity arousing lies), 8. പ്രതികാരേച്ഛാപരമായ കളവുകള്‍ (Revengeful lies).
മേല്‍പറഞ്ഞ കളവുകളില്‍ ഫലിതത്തിന് പറയുന്ന കളവുകളും ആശയക്കുഴപ്പത്തിലാക്കുന്ന കളവുകളുമാണ് ഏപ്രില്‍ ഒന്നിന് കൂട്ടുകാരനെയോ കൂട്ടുകാരിയെയോ മറ്റുള്ളവരെയോ വിഡ്ഢിയാക്കാന്‍ മിക്കവാറും ആളുകള്‍ ഉപയോഗിക്കുന്നത്.
കളവ് പറയല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ തെറ്റാണ്. ഏപ്രില്‍ ഫൂളിന് കളവ് പറയാം എന്നാണ് ചില അല്‍പജ്ഞാനികളായ മുസ്‌ലിംകള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ ഇസ്‌ലാമില്‍ കളവ് പറയാനായി ഒരു ദിവസവും നിശ്ചയിച്ചിട്ടില്ല.
നബി(സ) ഒരിക്കല്‍ പറഞ്ഞു: ”സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. സത്യസന്ധത പാലിക്കുന്ന ഒരു വ്യക്തി അല്ലാഹുവിന്റെയടുക്കല്‍ ‘സത്യസന്ധന്‍’ എന്നെഴുതപ്പെട്ടിരിക്കുന്നു. കളവ് തെറ്റിലേക്കും തെറ്റ് നരകത്തിലേക്കും നയിക്കുന്നു. ഒരു വ്യക്തി സദാ കളവ് പറയുന്നുവെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ അയാളെ കുറിച്ച് ‘കള്ളം പറയുന്നവന്‍’ എന്നെഴുതപ്പെട്ടിരിക്കും.” (മുത്തഫഖുന്‍ അലൈഹി)
നബി(സ) തന്റെ അനുയായികളോട് ചോദിക്കുമായിരുന്നു- നിങ്ങളില്‍ ആരെങ്കിലും സ്വപ്നം കാണാറുണ്ടോ? അല്ലാഹു ഉദ്ദേശിച്ച ചില വ്യക്തികള്‍ തങ്ങള്‍ ദര്‍ശിച്ച സ്വപ്നം പ്രവാചകര്‍ക്ക് വിവരിച്ചുകൊടുക്കും. ഒരിക്കല്‍ മുഹമ്മദ് നബി(സ) പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടുപേര്‍ എന്റെയടുത്തുവന്ന് ഞാന്‍ അവരുടെ കൂടെ യാത്ര ചെയ്യണമെന്ന് പറഞ്ഞു. ഞങ്ങള്‍ യാത്രയായി. പല അത്ഭുതസംഭവങ്ങളും ആ യാത്രയില്‍ കണ്ടു. ഞാന്‍ കണ്ട സംഭവങ്ങളെ കുറിച്ചെല്ലാം അവരോട് ചോദിച്ചു. അപ്പോള്‍ അവരെന്നോട് പറഞ്ഞു. ”നടക്കൂ. നടക്കൂ…” ആ യാത്രയില്‍ പ്രവാചകന്‍ കണ്ട സംഭവം ഇപ്രകാരമായിരുന്നു.
ഒരാള്‍ മലര്‍ന്നുകിടക്കുന്നു. അടുത്ത് തന്നെ ഇരുമ്പിന്റെ കൊളുത്തുമായി വേറെ ഒരാള്‍ നില്‍ക്കുന്നു. അയാള്‍ മലര്‍ന്നുകിടക്കുന്നവന്റെ കവിളില്‍ കൂടി അവന്റ വായ പിരടി വരെ വലിച്ചുകീറുന്നു. പിന്നീട് മുഖത്തിന്റെ മറുഭാഗത്തേക്ക് നീങ്ങി ആദ്യഭാഗത്ത് ചെയ്തതുപോലെ അവിടെയും ചെയ്യുന്നു. ഒരു ഭാഗത്ത് നിന്നയാള്‍ ഒഴിവാകുമ്പോഴേക്കും മറുഭാഗം പൂര്‍വസ്ഥിതി പ്രാപിച്ചിരിക്കും. ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ കൂടെയുള്ള ഇരുവരോടും ചോദിച്ചു: ‘ആരാണിവര്‍?’ അവര്‍ പറഞ്ഞു: ”നടക്കൂ.. നടക്കൂ..” അവസാനം ഈ അനുഭവത്തെ കുറിച്ച് അവരെന്നോട് പറഞ്ഞു: ”യാത്രയില്‍ കണ്ട വായും മുഖവും പിരടി വരെ കുത്തിക്കീറപ്പെട്ടവന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയാല്‍ ലോകം മുഴുവന്‍ കേള്‍ക്കുമാറ് കളവ് കെട്ടിപ്പറയുന്നവനാണ്.”
ഏപ്രില്‍ഫൂള്‍ ദിനത്തില്‍ കളവ് പറയുന്നവരേ, നിങ്ങളെ കാത്തിരിക്കുന്നതും മേല്‍പറഞ്ഞ രീതിയിലുള്ള ഭയാനകമായ ദൈവിക ശിക്ഷയായിരിക്കും.
സത്യവിശ്വാസി കളവ് പറയില്ലെന്നാണ് മഹദ്‌വചനം. ആളുകളെ ചിരിപ്പിക്കാന്‍ കളവ് പറയുന്നവര്‍ക്ക് വന്‍ നാശമുണ്ടെന്ന് ഹദീസുകളില്‍ കാണാം. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ പോലും കളവ് പറയാതെ സത്യവിശ്വാസത്തിന്റെ മാറ്റ് കാത്തുസൂക്ഷിക്കാന്‍ പൂര്‍വസൂരികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ചരിത്രം. ആപല്‍ഘട്ടങ്ങളിലും ഏപ്രില്‍ ഫൂള്‍ ദിനത്തിലും, നിത്യജീവിതത്തിലും സത്യം മാത്രമേ പറയൂ എന്ന് പ്രതിജ്ഞ ചെയ്യുകയും അത് ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്യുക. അതാണ് ഇഹത്തിലും പരത്തിലും നമുക്ക് വിജയം. കള്ളം പറയുന്നവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. (വി.ഖു: 51:10)

ആയിശ ബീവിയുടെ വിവാഹ പ്രായം: വസ്തുതയെന്ത്?


ആയിശ ബീവിയുടെ വിവാഹ പ്രായം: വസ്തുതയെന്ത്?


                      വിവാഹ സമയത്ത് ആഇശ ബീവിയുടെ വയസ്സുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പ്രബോധനം വാരികയില്‍ എം.വി. മുഹമ്മദ് സലീം എന്ന വ്യക്തി ഒരു ശൈശവ വിവാഹത്തിന്റെ കഥ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അത് സോഷ്യല്‍മീഡിയയിലും മറ്റുമൊക്കെ പ്രചരിപ്പിക്കപ്പെടുകയും ചില പ്രഭാഷകരൊക്കെ അതിന് സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍, സ്വഹീഹുല്‍ ബുഖാരിയില്‍ വളരെ വ്യക്തമായി ആഇശ ബീവിയില്‍നിന്നുതന്നെ ഉദ്ധരിക്കുന്ന ഹദീസില്‍നിന്ന് നബി തങ്ങള്‍ അവരെ വിവാഹം കഴിക്കുമ്പോള്‍ ആറു വയസ്സായിരുന്നുവെന്നും നബിയോടൊത്ത് ജീവിതമാരംഭിക്കുമ്പോള്‍ ഒമ്പത് വയസ്സായിരുന്നുവെന്നതും വ്യക്തമാണ്. ബുഖാരിയുടെ ഈ ഹദീസ് അകാരണമായി തള്ളുകയും അന്യായമായി അവഗണിക്കുകയും ചെയ്യുന്ന പ്രവണത ഈ വിഷയത്തില്‍ കാണുന്നുണ്ട്. ഇത് വളരെ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്.
ഒന്ന്, മതപരമായി ഇസ്‌ലാമിന്റെ പല നിയമങ്ങള്‍ക്കും രേഖയായി പരിഗണിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരിയില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് ഇത് നല്‍കുന്ന ഒരു സന്ദേശം. രണ്ട്, പതിനാലു നൂറ്റാണ്ടായി മുസ്‌ലിംകള്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന ചരിത്ര സംഭവങ്ങള്‍ക്ക് ഇക്കാലത്ത് ജീവിക്കുന്ന ഒരു ചരിത്രകാരന് തിരുത്താന്‍ മാത്രമുള്ള ആധികാരികതയേ ഉള്ളൂ. മൂന്ന്, നബിയുടെ സ്വകാര്യ ജീവിതവുമായി മുസ്‌ലിംലോകത്തെ ബന്ധിപ്പിക്കുന്ന ഹിശാം ബിന്‍ ഉര്‍വ (റ) ന്റെ വാര്‍ദ്ധക്യ സഹജമായ ന്യൂനതകള്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ ബാധിച്ചു. നാല്, നബിയുടെ ചരിത്ര രചനയില്‍ മുസ്‌ലിം ലോകത്ത് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്.
ഈ നാല് തെറ്റായ സന്ദേശങ്ങളാണ് യഥാര്‍ത്ഥത്തില്‍ ആഇശ ബീവിയുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലൂടെ സംഭവിച്ചിട്ടുള്ളത്. പ്രവാചക വചനങ്ങളുടെയും ആധികാരിക ചരിത്ര സംഭവങ്ങളുടെയും സത്യസന്തതയില്‍ സംശയം ജനിപ്പിക്കുന്നതിലൂടെ ഈ ലേഖകന്‍ ഇസ്‌ലാമിന്റെ ആധികാരികതക്കുതന്നെ ക്ഷതം ഏല്‍പിച്ചിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍, എന്താണ് വസ്തുതയെന്ന് നമുക്ക് നോക്കാം. സ്വഹീഹുല്‍ ബുഖാരിയിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി നിരവധി തവണ ആവര്‍ത്തിച്ചുവന്ന ഒരു കാര്യമാണ് ആഇശ ബീവിക്ക് വിവാഹ പ്രായം നബിയുമായി വിവാഹം കഴിക്കുമ്പോള്‍ ആറു വയസ്സായിരുന്നു എന്ന സംഗതി. ഹദീസില്‍ വിവാഹ സമയത്ത് ആഇശ ബീവിയുടെ പ്രായം ആറു വയസ്സാണ് എന്നത് വ്യക്തമാണ്. സ്വഹീഹുല്‍ ബുഖാരിയുടെ പസിദ്ധമായ വ്യാഖ്യാനങ്ങളിലൊന്നും ഇതിനെ നിരൂപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഇല്ലെന്നു മാത്രമല്ല, ഇതിനെ കൂടുതല്‍ വ്യക്തമാക്കുകയാണ് ചെയ്തത്. നബിയുടെ ചരിത്രം പറയുന്ന ആധികാരിക ചരിത്ര ഗ്രന്ഥങ്ങളായ സീറത്തു ഇബ്‌നി ഹിശാമിലും അല്‍ ബിദായ വന്നിഹായയിലും വിവാഹ സമയത്ത് ആഇശ ബീവിയുടെ പ്രായം ആറ് അല്ലെങ്കില്‍ ഏഴ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആധുനിക ചരിത്രകാരന്മാരും ഇതുതന്നെയാണ് പ്രസ്താവിച്ചിരിക്കുന്നത്. അല്ലാമാ ശിബ്‌ലി നുഅ്മാനി പറയുന്നു: നുബുവ്വത്തിന്റെ നാലാം വര്‍ഷത്തിനു ശേഷം ജനിച്ചു. നുബുവ്വത്തിന്റെ പത്താം വര്‍ഷം പ്രവാചകരുമായി വിവാഹം നടന്നു. അപ്പോള്‍ മഹതിക്ക് ആറു വയസ്സായിരുന്നു (സീറത്തുന്നബി, വോള്യം: 2, പേജ്: 324). ആഇശ ബീവിയുടെ ജീവചരിത്രം രചിച്ച സയ്യിദ് സുലൈമാന്‍ നദ്‌വിയും ഇങ്ങനെയാണ് പ്രസ്താവിച്ചിട്ടുള്ളത്: വിവാഹം നടക്കുമ്പോള്‍ ആഇശ ബീവിക്ക് ആറു വയസ്സായിരുന്നു (സീറത്തു ആഇശ, പേജ്: 25). വിവാഹ സമയത്ത് ആഇശ ബീവിക്ക് പ്രായപൂര്‍ത്തി എത്തിയിരുന്നുവെന്ന വാദത്തെ വളരെ ശക്തമായി സയ്യിദ് സുലൈമാന്‍ നദ് വി തന്റെ ഗ്രന്ഥത്തില്‍ ഖണ്ഡിക്കുന്നുണ്ട്. ആയിശ ബീവിക്ക് വിവാഹ സമയത്ത് ആറും നബിയോടൊത്ത് ജീവിതം തുടങ്ങുമ്പോള്‍ ഒമ്പത് വയസ്സുമായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരി ഉള്‍പ്പടെ നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിം ലോകത്ത് തലമുറകളായി പറഞ്ഞുവരുന്നതും അങ്ങനെയാണ്.
ഇതിനെതിരെ വിവാഹ സമയത്ത് പതിനഞ്ചും ദാമ്പത്യം തുടങ്ങുമ്പോള്‍ പതിനെട്ടുമാണെന്ന വാദത്തിന് തെളിവായി പ്രധാനമായും നാലു കാര്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
ഒന്ന്, ആയിശ ബീവിക്ക് സഹോദരി അസ്മ ബീവിയെക്കാള്‍ പത്ത് വയസ്സ് കുറവാണ്. അസ്മാഅ് ബീവിക്ക് നബിയുടെ ഹിജ്‌റ വേളയില്‍ 27 വയസ്സായിരുന്നു. അപ്പോള്‍ ഹിജ്‌റ സമയത്ത് ആഇശ ബീവിയുടെ പ്രായം 17, വിവാഹ സമയത്ത് 15. ഇങ്ങനെയാണ് വാദം. ഇതിന്റെ മറുപടി: ഹിജ്‌റ സമയത്ത് അസ്മാഅ് ബീവിയുടെ വയസ്സ് 27 എന്നത് ശരിയാണ്. എന്നാല്‍, രണ്ടു പേരുടെയും വയസ്സിലെ വ്യത്യാസം പത്തായിരുന്നുവെന്നതിന് സ്വഹീഹുല്‍ ബുഖാരിയെയും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളെയും മറികടക്കുന്ന യാതൊരു രേഖയുമില്ല.
രണ്ടാമത്തെ വാദം, സ്വഹീഹുല്‍ ബുഖാരിയുടെ 2297 ാം നമ്പര്‍ ഹദീസില്‍ ആഇശ (റ) പറയുന്നു: ദീന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേ എനിക്ക് എന്റെ മാതാപിതാക്കളെ ഓര്‍മയുള്ളൂ. രാവിലെയും വൈകുന്നേരവും നബി തങ്ങള്‍ ഞങ്ങളുടെ അടുത്ത് വരാത്ത ഒരു ദിവസവും കടന്നുപോയിരുന്നില്ല. അങ്ങനെ, മുസ്‌ലിംകള്‍ക്ക് പരീക്ഷണമനുഭവപ്പെട്ടപ്പോള്‍ അബൂബക്കര്‍ (റ) ഹബ്ശയുടെ ഭാഗത്തേക്ക് മുഹാജിറായി പുറപ്പെട്ടു. നുബുവ്വത്തിന്റെ അഞ്ചാം കൊല്ലമാണ് ഹബ്ശയിലേക്ക് ഹിജ്‌റ നടന്നത്. നുബുവ്വത്തിന്റെ നാലാം വര്‍ഷമാണ് ആഇശ (റ) ജനിച്ചതെങ്കില്‍ രണ്ടു വയസ്സ് മാത്രം പ്രായമായ ബീവി ഇതെങ്ങനെ ഓര്‍ത്തെടുക്കുമെന്നതാണ് ചോദ്യം. ഇതിനുള്ള മറുപടി: വിവാഹ സമയത്ത് ആറു വയസ്സായിരുന്നുവെന്ന സ്വഹീഹുല്‍ ബുഖാരിക്കെതിരെ വയസ്സിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്ത നിഗമനമാണ് അവതരിപ്പിക്കുന്നത്. ഹിജ്‌റയുടെ അഞ്ചാം വര്‍ഷം ഹബ്ശയിലേക്കുള്ള ആദ്യ സംഘമാണ് പോയത്. അബൂബക്കര്‍ (റ) പുറപ്പെട്ടതും വഴിയില്‍ വെച്ച് മടങ്ങിയതും ഇതേ വര്‍ഷമാണെന്നതിന് തെളിവ് വേണം. മാത്രമല്ല, മേല്‍ ഹദീസിന്റെ ബാക്കി ഭാഗത്തിന്റെ ചുരുക്കമിതാണ്: ഇബ്‌നു ദ്ദഗ്‌ന എന്ന വ്യക്തി അബൂബക്കര്‍ (റ) വിന് അഭയം നല്‍കുകയും കുറേപേര്‍ അദ്ദേഹത്തിന് സ്വകാര്യമായി ആരാധനകള്‍ നടത്താന്‍ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് അബൂബക്കര്‍ (റ) വീടിനോടനുബന്ധിച്ച് ഒരു മസ്ജിദ് നിര്‍മിക്കുകയും അതില്‍ ആരാധനകള്‍ നടത്തുകയും ചെയ്തു. ഇതറിഞ്ഞ് ഖുറൈശികള്‍ ഇബ്‌നു ദ്ദഗ്‌നയോട് പരാതി പറയുകയും അദ്ദേഹം അഭയം പിന്‍വലിക്കുകയും ചെയ്തു. ഇതറിഞ്ഞ് നബി തങ്ങള്‍ മദീനയിലേക്ക് ഹിജ്‌റ പോകാനുള്ള അനുവാദം ലഭിച്ച കാര്യം അറിയിക്കുകയും സ്വഹാബിമാര്‍ അവിടേക്കു ഹിജ്‌റ പോവുകയും ചെയ്തു. ഹബ്ശയിലേക്കുള്ള ഹിജ്‌റ അഞ്ചാം വര്‍ഷവും മദീനയിലേക്കുള്ള ഹിജ്‌റ പതിമൂന്നാം വര്‍ഷവുമാണല്ലോ. എന്നാല്‍, അബൂബക്കര്‍ (റ) ഹബ്ശയിലേക്ക് പുറപ്പെട്ടതിന്റെയും മദീനയിലേക്ക് ഹിജ്‌റ പോയതിന്റെയും ഇടയില്‍ എട്ടു വര്‍ഷത്തെ ഇടവേള ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് ഈ ഹദീസ് പൂര്‍ണമായും നോക്കുമ്പോള്‍ മനസ്സിലാകും. മറ്റൊരു കാര്യം, മൂന്നാം വയസ്സില്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ ആയിശ ബീവിക്കുള്ള അപാരമായ ഓര്‍മശക്തിയില്‍ അല്‍ഭുതപ്പെടാനില്ല എന്നതാണ്.
മൂന്നാമത് ഈ വിഷയത്തില്‍ ഉന്നയിക്കപ്പെട്ടത്: ബദറിലും ഉഹ്ദിലും രണാങ്കണത്തില്‍ ശഹീദായവര്‍ക്ക് സേവനം ചെയ്ത ഉമ്മു സുലൈം, ഉമ്മു അമ്മാറ എന്നിവര്‍ക്കൊപ്പം ആഇശ ബീവിയും ഉണ്ടായിരുന്നു. പത്തു വയസ്സുകാരിക്ക് യുദ്ധക്കളത്തില്‍ സേവനം ചെയ്യാനാവില്ല. അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ആയിശ (റ) വെള്ളം നിറച്ച ആട്ടിന്‍ തോല്‍ ചുമലില്‍ വെച്ച് പരിക്കേറ്റ സൈനികര്‍ക്ക് ദാഹ ജലം നല്‍കാന്‍ ഓടുന്നത് വിവരിച്ചിട്ടുണ്ട്. ഓടാന്‍ വേണ്ടി പാവാട മാടിക്കുത്തിയതിന് കാലിലെ തളകള്‍ കാണാമായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. ആട്ടിന്‍ തോല്‍ നിറയെ വെള്ളം നിറച്ച് പൊക്കാന്‍ നല്ല ശക്തി വേണം. അത് ചുമന്ന് ഓടാന്‍ ഒമ്പതോ പത്തോ വയസ്സ് പ്രായമുള്ളവര്‍ക്കാവില്ല. ഇതാണ് ആയി ബീവിയുടെ പ്രായവുമായി ബന്ധപ്പെട്ട് ഉള്ള മറ്റൊരു വിമര്‍ശനം.
ബുഖാരിയില്‍ വളരെ വ്യക്തമായി ആറു വയസ്സ് എന്ന് കാണിച്ചതിന് എതിരെ പറയാനുള്ള ഒരു തെളിവും ഈ സംഭവത്തിലില്ല. കാരണം ആട് എന്നു പറയുന്നത് അതിന്റെ ഇറച്ചി ഒഴിവാക്കി തോല് മാത്രമുള്ള ഭാഗമെടുത്ത് അതില്‍ വെള്ളം നിറച്ച് ഉപയോഗിക്കുന്നതാണ് തോല്‍പാത്രം എന്നു പറയുന്നത്. ഇത് പത്തു വയസ്സുള്ളവര്‍ക്ക് വഹിക്കാനും ചുമന്ന് ഓടാനും കഴിയും എന്നുള്ളത് ശരിക്ക് അത് കണ്ടവര്‍ക്ക് മനസ്സിലാക്കാനാകുമെന്ന വിഷയത്തില്‍ സംസയമില്ല. അത് വെറുതെയൊരു തെറ്റിദ്ധാരണ സൃഷ്ടിക്കാനായുള്ളൊരു നിഗമനം മാത്രമാണ്.
നാലാമത്തെ കാര്യം, വിശുദ്ധ ഖുര്‍ആനിലെ 54 ാമത്തെ അധ്യായമായ സൂറത്തുല്‍ ഖമര്‍ അവതരിച്ചത് ആയിശ (റ) വ്യക്തമായി ഓര്‍ക്കുന്നുവെന്നതാണ്. താന്‍ കളിച്ചുനടക്കുന്ന പ്രായത്തിലായിരുന്നു സൂറത്തുല്‍ ഖമര്‍ ഇറങ്ങിയത് എന്ന ബുഖാരിയിലുള്ള ഹദീസാണ് ഇതിനായി തെളിവ് പറയുന്നത്. ഇതില്‍, പ്രബോധനത്തില്‍ ലേഖകന്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ചത് നുബുവ്വത്തിന്റെ നാലാം വര്‍ഷമാണെന്ന കാര്യം നിസ്തര്‍ക്കമാണെന്ന് പറയുന്നുണ്ട്. വലിയൊരു അബദ്ധമാണ് യഥാര്‍ത്ഥത്തില്‍ ഈ ലേഖകന്‍ ചെയ്തിരിക്കുന്നത്. സൂറത്തുല്‍ ഖമര്‍ ഇറങ്ങുന്നത് നബിയോട് മക്കാ മുശ് രിക്കുകള്‍ ഒരു ദൃഷ്ഠാന്തമാവശ്യപ്പെട്ടപ്പോള്‍ ചന്ദ്രനെ പിളര്‍ത്തിക്കാണിച്ചുകൊടുത്തു. അതിനു ശേഷമാണ് വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ഖമര്‍ അവതരിക്കുന്നത്. ഇത് എന്നാണെന്നതിനെക്കുറിച്ച് ഫത്ഹുല്‍ ബാരിയില്‍ പറയുന്നത് ഹിജ്‌റയുടെ അഞ്ചു വര്‍ഷം മുമ്പ് എന്നാണ്. അതുപോലെ, റൂഹുല്‍ മആനിയിലെ സൂറത്തുല്‍ ഖമറിന്റെ വിശദീകരണത്തില്‍ കാണുന്നുണ്ട് ഇത് ഹിജ്‌റയുടെ അഞ്ചു വര്‍ഷം മുമ്പായിരുന്നുവെന്ന്. അപ്പോള്‍, ആഇശ ബീവിക്ക് നാലു വയസ്സ് പൂര്‍ത്തിയായി അഞ്ചാമത്തെ വയസ്സില്‍ നില്‍ക്കുമ്പോഴാണ് ഈ സൂറത്തുല്‍ ഖമര്‍ ഇറങ്ങുന്നത്. അപ്പോള്‍, ആഇശ ബീവിക്ക് ഓര്‍ത്തെടുക്കാന്‍ പ്രയാസമുള്ള യാതൊരു പ്രായവും ആവുകയില്ല. സൂറത്തുല്‍ ഖമര്‍ നുബുവ്വത്തിന്റെ നാലാം വര്‍ഷം ആഇശ ബീവി ജനിക്കുന്നതിന്റെ മുമ്പ് ഇറങ്ങി എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ വലിയൊരു അബദ്ധമാണ്. ആധികാരിക ഗ്രന്ഥങ്ങളോട് വിയോജിക്കുന്ന ഒരു അഭിപ്രായമാണ്.
പിന്നെ, ആയിശ ബീവിക്കെതിരെ ആരോപണമുയര്‍ന്ന സംഭവം നടക്കുന്നത് ഹിജ്‌റ ആറാം വര്‍ഷമാണ്. ഹിജ്‌റയുടെ ആറാം വര്‍ഷം നടക്കുന്ന സംഭവത്തില്‍ ആയിശ ബീവി പറയുന്നത്, ഞാന്‍ ആ സമയത്ത് ചെറിയൊരു കുട്ടിയായിരുന്നുവെന്നാണ്. വ കുന്‍തു ജാരിയത്തന്‍ ഹദീസത്ത സ്സിന്നി എന്നാണ് ഇവിടെ പ്രയോഗിച്ചത്. ഞാന്‍ പ്രായം കുറഞ്ഞ ഒരു കുട്ടിയായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബുഖാരി ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍, നുബുവ്വത്തിന്റെ ഒരു വര്‍ഷം മുമ്പ് ആയിശ ബീവി ജനിച്ചിരുന്നുവെങ്കില്‍ ഈ സമയത്ത് ഒരു ജാരിയത്ത് എന്നു പറയാന്‍ പറ്റില്ല. ഇരുപത് വയസ്സുള്ള ഒരു യുവതിയായിരിക്കും ആ സമയത്ത്. അപ്പോള്‍ ഈ ഹദീസും ശരിയല്ലെന്ന് പറയേണ്ടി വരും. ആയതിനാല്‍, ആയിശ ബീവിയുടെ വിവാഹ പ്രായം ആറായിരുന്നുവെന്നതിന് ഈ ഹദീസും തെളിവായി നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാല്‍, ആഇശ ബീവിയുടെ വയസ്സുമായി ബന്ധപ്പെട്ടുള്ള ഈ തെറ്റിദ്ധാരണ അത് വിവാഹ പ്രായത്തിലെ വയസ്സ് കൂട്ടണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ് യഥാര്‍ത്ഥത്തില്‍ ഉന്നയിച്ചിട്ടുള്ളത്. അത് നബി തങ്ങള്‍ ആറാമത്തെ വയസ്സില്‍ ആയിശ ബീവിയെ വിവാഹം ചെയ്തത് ശരിയായില്ല എന്നൊരു തോന്നലില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ ഈയൊരു അഭിപ്രായമുണ്ടാകുന്നത്. പതിനൊന്നു ഭാര്യമാരെ പ്രവാചകര്‍ വിവാഹം ചെയ്തിരുന്നുവെന്നതിനെക്കുറിച്ച് കൂടുതല്‍ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഇതുപോലെയുള്ള ആളുകള്‍ അത് പതിനൊന്നല്ല എന്ന് കുറക്കാനുള്ള ശ്രമവും ഇതുപോലെ സാധ്യതയുണ്ട്. ആധുനിക സമൂഹത്തിനനുസരിച്ച് ഇസ്‌ലാമിനെ മാറ്റിക്കൊണ്ടുവരാനുള്ള വളരെ ദുഷ്ടമായ ഒരു ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
പ്രായത്തിന്റെ യുക്തി തേടുന്ന മനസ്സുകള്‍
എന്തിലും യുക്തി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പ്രവാചക വിവാഹങ്ങളെയും യുക്തിക്ക് ശരിപ്പെടുംവിധം വക്രീകരിക്കാന്‍ ചിലരെ നിര്‍ബന്ധിച്ചിരിക്കുന്നത്. ഇത് തികച്ചും വങ്കത്തരമാണ്. കാരണം, നാം മുമ്പ് സൂചിപ്പിച്ചപോലെ ബുഖാരിയില്‍ വ്യക്തമായി വന്നതും കാലാന്തരങ്ങളിലൂടെ നാം വിശ്വസിച്ചുവരുന്നതുമായ വസ്തുതയാണത്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനമാണ് ഈ പുതിയ വാദവുമായി വന്നിരിക്കുന്നത്. എന്നാല്‍, നേരത്തെ അവര്‍ പ്രസിദ്ധീകരിച്ച സുലൈമാന്‍ നദ്‌വിയുടെ പുസ്തകത്തിലും ഇസ്‌ലാമിക വിജ്ഞാന കോശത്തിലും ആറാം വയസ്സിലാണ് വിവാഹം നടന്നതെന്നും ഒമ്പതാം വയസ്സിലാണ് വീട് കൂടിയതെന്നും കൃത്യമായി എഴുതിയിട്ടുമുണ്ട്. പിന്നെ, ഇവിടെ സംശയമുന്നയിച്ചിരിക്കുന്നത് ശൈശവ വിവാഹമെന്ന ആശയവുമായി ബന്ധപ്പെട്ടാണ്.
ആധുനിക സമൂഹത്തിന് ബുദ്ധിപരമായി യോജിക്കാന്‍ കഴിയുന്ന ഒരു വിവാഹവും പ്രവാചകന്‍ നടത്തിയിട്ടില്ലായെന്നതാണ് സത്യം. ഖദീജ ബീവിയുടെ വിവാഹവും ആഇശ ബീവിയുടെ വിവാഹവും സൗദാ ബീവിയുടെ വിവാഹവുമെല്ലാം ആലോചിക്കുമ്പോള്‍ ആധുനിക മനുഷ്യന്റെ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നതായിരുന്നില്ലെന്ന് ആര്‍ക്കും മനസ്സിലാകും. പ്രവാചകരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെത്തന്നെയാണ്. നബി തങ്ങള്‍ക്ക് നിഴലില്ലായെന്നത് ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുമോ? ഇസ്‌റാഅ്-മിഅ്‌റാജ് യാത്ര അംഗീകരിക്കാന്‍ കഴിയുമോ? യുക്തികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് അതൊരിക്കലും സാധിക്കില്ല. അപ്പോള്‍, നബിയുടെ ജീവിതത്തിലെ കാര്യങ്ങള്‍ യുക്തികൊണ്ട് ബോധ്യപ്പെടണമെന്ന വാദം ഏറെ ബാലിശവും ഈമാനിന് വിരുദ്ധവുമാണ്. കാരണം, അല്ലദീന യുഅ്മിനൂന ബില്‍ ഗൈബി എന്നാണ് വിജയികളായ വിശ്വാസികളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പരിചയപ്പെടുത്തുന്നത്. ഗൈബില്‍ വിശ്വസിക്കുന്നവര്‍ എന്ന പ്രസ്താവന ഏറ പ്രധാനമാണ്. നമ്മുടെ കണ്ണുകൊണ്ടും കാതുകൊണ്ടും പഞ്ചേന്ദ്രിയങ്ങളെക്കൊണ്ടും യുക്തികൊണ്ടും ബോധ്യപ്പെടാത്ത കാര്യമാണ് ഗൈബ്. യുക്തികൊണ്ട് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതില്‍ എന്താണ് പ്രാധാന്യം? അതില്‍ പ്രത്യേകതയൊന്നുമില്ല. പ്രവാചകന്‍ കൊണ്ടുവന്ന കാര്യം അന്ധമായി വിശ്വസിക്കുമ്പോഴാണ് യഥാര്‍ത്ഥ അടിമത്തമുണ്ടാകുന്നത്. ഇത് നമുക്ക് നിസ്‌കാരത്തെക്കുറിച്ചും സക്കാത്തിനെക്കുറിച്ചും ഹജ്ജിനെക്കുറിച്ചുമെല്ലാം ആലോചിക്കുമ്പോള്‍ മനസ്സിലാകും. കീഴ് വായു പോയതിന് പിന്‍ദ്വാരമല്ല നാം ശുദ്ധീകരിക്കുന്നത്. മറിച്ച്, മുഖവും കൈകാലുകളുമാണ്. ഇത് ഏത് യുക്തിയാണ് അംഗീകരിക്കുക? ഇങ്ങനെയാണ് ഇസ്‌ലാമിന്റെ എല്ലാ കാര്യങ്ങളും. നമ്മുടെ ഓരോ അവയവങ്ങള്‍ക്കും പരിധിയുണ്ട്. നമ്മുടെ കണ്ണിനും കാഴ്ച്ചക്കും പരിധിയുണ്ട്. അതുകൊണ്ട് നമുക്ക് കാണാന്‍ കഴിയാത്ത വസ്തുക്കള്‍ ഇല്ലായെന്ന് നിഷേധിക്കാന്‍ പറ്റില്ല. നമുക്ക് കേള്‍ക്കാന്‍ കഴിയുന്നതിന് പരിധിയുണ്ട്. അതുകൊണ്ട് നമുക്ക് കേള്‍ക്കാന്‍ കഴിയാത്തതും ഇല്ലായെന്ന് തീരുമാനിക്കാന്‍ പറ്റില്ല. ഇതുപോലെയാണ് ഇസ്‌ലാമിലെ പല കാര്യങ്ങളും. നമുക്ക് ആലോചിച്ച് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ഏറെയുള്ളത്.
അമ്പത് വര്‍ഷം മുമ്പ് ഒരാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു മിനിട്ട് ക്ഷമിക്കൂ. എനിക്ക് അമേരിക്കയിലെ ഒരു സുഹൃത്തിന് ഒരു സന്ദേശമയക്കാനുണ്ട് എന്ന് പറഞ്ഞാല്‍ അന്നത് വലിയ വിഡ്ഢിത്തമായിരുന്നു. എന്നാല്‍, ഇന്നത് പൂര്‍ണമായും യുക്തിപൂര്‍ണമാണ്. ഇതാണ് യുക്തിയുടെ കാര്യം. മുമ്പ് എല്ലാ ആളുകളുടെയും നന്മ തിന്മകള്‍ എഴുതിവെക്കപ്പെടും എന്നു പറഞ്ഞപ്പോള്‍ അത്രയും എഴുതിവെക്കാനുള്ള പേപ്പര്‍ എവിടെനിന്ന് ലഭിക്കുമെന്ന് യുക്തിവാദികള്‍ പ്രസംഗിച്ച് നടന്നിരുന്നു. ഇന്ന് ആ യുക്തിവാദികള്‍ ആയിരക്കണക്കിന് വലിയ വലിയ പുസ്തകള്‍ ചിപ്പുകളിലോ മൊബൈല്‍ ഫോണിലോ സന്തം ലാപ് ടോപ്പിലോ ആക്കി വിലസുകയാണ്.
അല്ലുഹവിന്റെ യുക്തി അല്ലെങ്കില്‍ ഹിക്മത്ത് വളരെ അപാരമാണ്. അതെല്ലാം തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്നില്ല. ആഇശ ബീവിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അതാണ് നാം ആദ്യമായി മനസ്സിലാക്കേണ്ടത്. മക്കയില്‍ നിന്നാണല്ലോ നബി തങ്ങള്‍ വിവാഹം കഴിക്കുന്നത്. 52 വയസ്സുള്ള ഒരാള്‍ 6 വയസ്സുള്ള ഒരു കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ നബിയുടെ ബദ്ധവൈരികളായിരുന്ന ഖുറൈശികള്‍ ആരും ആക്ഷേപിക്കുകപോലും ചെയ്തിരുന്നില്ല. എന്താണിതിന് കാരണം? അവര്‍ക്കൊന്നും അത് യുക്തിശൂന്യമായി തോന്നിയിരുന്നില്ല എന്നതുതന്നെ. പ്രവാചകരുടെ അനുയായികള്‍ക്കും അത് യുക്തിരഹിതമായി അനുഭവപ്പെട്ടില്ല. അതിനു കാരണം, ഈ യുക്തിശൂന്യത തോന്നല്‍ എന്നത് ഓരോരുത്തരും ജീവിക്കുന്ന സാഹചര്യം നോക്കിയാണ്. ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമാണ് എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് ഇത്തരം വാദത്തിന് പിന്നിലുള്ളത്.
ഇസ്‌ലാം മാത്രമല്ലല്ലോ പുരുഷന് മേധാവിത്വം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ യുക്തിവാദികള്‍ക്ക് ജന്മം നല്‍കിയ കേരളത്തിലെ ഇടതുപക്ഷ സംഘടനകള്‍. അതില്‍ ഏറ്റവും വലിയ സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. 1964 ല്‍ രൂപീകരിക്കപ്പെട്ടതിനു ശേഷം 2004 വരെ നീണ്ട 40 വര്‍ഷം ഒരു വനിത പോലും പോളിറ്റ് ബ്യൂറോയില്‍ വന്നിട്ടില്ല. അതേപോലെ ഇന്ത്യയില്‍ ധാരാളം പ്രധാനമന്ത്രിമാര്‍ വന്നിട്ടുണ്ട്. എന്നാല്‍, അതില്‍ ഒരാള്‍ മാത്രമേ സ്ത്രീ സമൂഹത്തില്‍നിന്നുണ്ടായിരുന്നുള്ളൂ. ഇത് ഇന്ത്യയില്‍ 17 കോടി മുസ്‌ലിംകള്‍ ഉണ്ടായത് കൊണ്ടാണോ? ഈ മാനസികാവസ്ഥ പുരുഷ മേധാവിത്വത്തിന്റേതല്ല. പ്രത്യുത, പ്രകൃതിപരമാണ്. അതുപോലെ, ലോകത്ത് ഏറ്റവും മോഡേണായി ആളുകള്‍ വിലയിരുത്തുന്ന അമേരിക്കയില്‍ 44 പ്രസിഡന്റുമാര്‍ കടന്നുപോയിട്ടുണ്ട്. ഒരു വനിത പോലും അതില്‍ ഉണ്ടായിട്ടില്ല. 1948 ല്‍ ഐക്യരാഷ്ട്ര സഭ രൂപീകരിക്കപ്പെട്ടു. അതിന്റെ സക്രട്ടറി ജനറല്‍ മാരില്‍ ഇതുവരെ എത്ര സ്ത്രീകളാണ് ഉണ്ടായിട്ടുള്ളത്? ഇതൊന്നും ഇസ്‌ലാമും മുസ്‌ലിംകളും ഇവിടെ ഉണ്ടായതുകൊണ്ടല്ല. മറിച്ച്, സ്ത്രീകളുടെ സ്ഥാനവും കഴിവും എല്ലാവരും മനസ്സിലാക്കിയതുകൊണ്ടാണ്.
അതുകൊണ്ട്, ഇത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ സത്യവിശ്വാസികളായ ആളുകള്‍ മനസ്സിലാക്കേണ്ടത് ഖുര്‍ആനും സുന്നത്തും അന്ധമായി വിശ്വസിക്കുക എന്നതുതന്നെയാണ്. അതാണ് ഈമാന്‍. അതിനെ അങ്ങനെത്തന്നെ കാണുകയും വേണം. അല്ലാതെ അതിനെല്ലാം യുക്തി തേടിയിറങ്ങുകയെന്നത് വങ്കത്തരമാണ്.
Article from Islamic web.net

മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്ക്

മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്ക് 


തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിലും നല്‍കാതിരിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ചില മാനദണ്ഡങ്ങളുണ്ടാകും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിലെ സീറ്റ് വിഭജനത്തിനു ശേഷമുള്ള പടലപ്പിണക്കങ്ങളില്‍ നിന്ന് മറ്റുപല ദുസ്സൂചനകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കിട്ടിയ സീറ്റിന്റെ എണ്ണത്തിലും വണ്ണത്തിലും തൃപ്തിയടയാത്തവരേക്കാള്‍ തീരെ സീറ്റ് കിട്ടാത്തവര്‍ തൊടുത്തുവിട്ട വിഷം പുരട്ടിയ അസ്ത്രങ്ങള്‍ ഇടതുമുന്നണിയുടെ, വിശിഷ്യാ സി.പി.എമ്മിന്റെ നെഞ്ചകം തകര്‍ക്കുന്നതാണ്. പാര്‍ട്ടി പ്രത്യയശാസ്ത്രവും കമ്മ്യൂണിസ്റ്റ് പാരമ്പര്യവും മുന്നണി മര്യാദയും കാറ്റില്‍പറത്തി 'സീറ്റുവിറ്റ് കാശാക്കുന്ന' സി.പി.എം ഫാസിസ്റ്റ് പാളയത്തിലേക്ക് പാലം പണിയാനുള്ള അണിയറ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീറ്റ് നിഷേധിച്ചതിന്റെ ഈര്‍ഷ്യത്തില്‍ സഖാവ് ഗൗരിയമ്മ പറഞ്ഞ വാക്കുകളില്‍ ഇത് പച്ചവെള്ളംപോലെ പ്രകടമാണ്.

യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നെറികെട്ട നിലപാടിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ കേള്‍ക്കുന്നതെല്ലാം.മതേതര പാര്‍ട്ടികളുടെ നിലപാടുകള്‍ക്ക് അത്രമേല്‍ പ്രാധാന്യമുള്ള സാഹചര്യത്തിലാണ് ഇത്തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് സംഘങ്ങള്‍ പത്തിവിടര്‍ത്തിയാടുന്ന പശ്ചാത്തലത്തില്‍ നിന്ന് കറകളഞ്ഞ മതേതര പ്രസ്ഥാനങ്ങളാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കാലെടുത്തുവെക്കേണ്ടത്. മതനിരപേക്ഷ ശക്തികളുടെ ദൗര്‍ബല്യം സംഘ്പരിവാര്‍ മുതലെടുത്തതിന്റെ ദുരന്തഫലം ബി.ജെ.പി സര്‍ക്കാറിലൂടെ അനുഭവിക്കുകയാണ് ഇന്ന് രാജ്യം. സൂചിക്കുഴലിന്റെ പഴുത് കിട്ടിയാല്‍ പോലും പിടിച്ചുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്ന സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ സര്‍വസന്നാഹങ്ങളാണ് മതേതര ബദലുകളുടെ കൈവശം വേണ്ടത്.

ബുദ്ധിയോടെയും വിവേകത്തോടെയും സാഹചര്യ ബോധത്തോടെയുമാണ് പൊതുതെരഞ്ഞെടുപ്പുകളില്‍ കരുക്കള്‍ നീക്കേണ്ടത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായി സംഘ്പരിവാര്‍ കൂട്ടായ്മകള്‍ എന്‍.ഡി.എ മുന്നണി രൂപീകരിച്ച് പോര്‍ക്കളത്തിലിറങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇവിടെയാണ് ഗൗരിയമ്മയുടേതടക്കം ഇടതുസഹയാത്രികരില്‍ നിന്നുള്ള നീക്കങ്ങളില്‍ ദുരൂഹതകള്‍ കാണുന്നത്.
തന്റെ ആയുഷ്‌കാലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ത്യാഗം ചെയ്ത സഖാവ് ഗൗരിയമ്മയെ ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലാത്ത മന:സ്ഥിതിയിലേക്ക് പരിവര്‍ത്തിപ്പിച്ചത് ആരാണ്?. ലവലേശം സംശയമില്ലാതെ തറപ്പിച്ചു പറയാം, അതു സി.പി.എമ്മാണെന്ന്.

ഫാസിസത്തിനെതിരെ തേനില്‍ചാലിച്ച വര്‍ത്തമാനങ്ങള്‍ക്കപ്പുറം പ്രായോഗിക നലപാടുകള്‍ സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് കണ്ണുമഞ്ഞളിച്ച സി.പി.എം, രാജ്യത്ത് പ്രതിസന്ധിഘട്ടത്തില്‍ പോലും 'ബി.ജെ.പിയെ അകറ്റാന്‍ കോണ്‍ഗ്രസിനെ തോല്‍പിക്കൂ' എന്ന വിചിത്ര മുദ്രാവാക്യമാണ് മുന്നോട്ടുവച്ചിരുന്നത്. അവസാനം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും രാജ്യം അതുകണ്ടതാണ്. ചെറുതും വലുതുമായ എല്ലാ മതേതര കക്ഷികളും ഒരു ചരടില്‍ കോര്‍ത്തുവച്ചപ്പോള്‍ അവിടെയും സി.പി.എം ഒറ്റക്കൊരു മൂലയിലിരുന്ന് ഫാസിസത്തെ സഹായിക്കുന്ന നിലപാടെടുക്കുകയായിരുന്നു.

കേരളപ്പിറവിക്കു മുമ്പേ ചെങ്കൊടിയേന്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ നേതാവാണ് കെ.ആര്‍ ഗൗരിയമ്മ. ജെ.എസ്.എസിന് സീറ്റ് നിഷേധിച്ച സി.പി.എമ്മിനോട് പകവീട്ടാന്‍ കാവിക്കൊടിയിലേക്ക് ചുവടുമാറിയാല്‍ അതുപക്ഷേ സി.പി.എമ്മിന്റെ നിലപാടിലെ വൈകൃതം വെളിച്ചത്തുകൊണ്ടുവരും. അങ്ങനെയൊരു അവിവേകം കാണിക്കാന്‍ ഗൗരിയമ്മ തയാറാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. തിരുകൊച്ചി നിയമസഭയിലേക്ക് മൂന്നു തവണയും കേരളപ്പിറവിക്കു ശേഷം 2011വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ഗൗരിയമ്മക്ക് രാഷ്ട്രീയത്തിലെ സാധുതയും സാധ്യതയും ആരേക്കാളും നന്നായറിയാം. ജെ.എസ്.എസിന് സീറ്റു നല്‍കാതെ സി.പി.എം തഴഞ്ഞ വാര്‍ത്തയറിഞ്ഞ് ബി.ജെ.പിയുടെ ദൂതുമായി ഗൗരിയമ്മയുടെ അടുത്തേക്ക് ആദ്യം വന്ന രാജന്‍ബാബു ഈ ദൗത്യവുമായി മുന്നോട്ടുവന്നതും ഇക്കാരണത്താലാണ്. ഇനി ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയാല്‍ പോലും അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് സി.പി.എം നല്‍കിയ തിരിച്ചടി താങ്ങാനാവാത്ത കാരണത്താലായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

നേര്‍ക്കുനേര്‍ പോരാട്ടത്തിനു പകരം പൊതുസ്വതന്ത്രരെ പണച്ചാക്കിന്റെ തൂക്കംനോക്കി ഇടതുസ്ഥാനാര്‍ഥികളാക്കുന്നതില്‍ നേട്ടംകൊയ്യുന്നത് ബി.ജെ.പിയാണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. പി.സി ജോര്‍ജിന്റെ ഭാഷയില്‍ ഫാരിസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനുമാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികള്‍ക്ക് ശരിയിടുന്നതെങ്കില്‍ അതില്‍ കൃത്യമായ രാഷ്ട്രീയ കച്ചവടം കാണാതിരിക്കാനാവില്ല. മാര്‍ക്‌സിസത്തില്‍ നിന്ന് ഫാസിസത്തിലേക്കുള്ള ഈ പാലം പണിക്കിടയില്‍ ഇനി പലതും പ്രബുദ്ധ കേരളം കാണാനിരിക്കുന്നേയുള്ളൂ.

കടപ്പാട് : ചന്ദ്രിക ദിനപത്രം

Sunday, March 6, 2016

Value of Time short essay

VALUE OF TIME

    Time is the most influential factor in the world. Time is precious and priceless one for everyone. it playing a main role in our life. especially in the period of our education. So that students should thing the meaning of time and use it accordingly in a positive way to fulfill some purpose. And also they should go with time side by side. Is time is a dimension? Anyone can slow it down or speed it up? , no never anyone can slow it down or speed it up but Allah. Time once gone is gone forever. Time moves in its own pace. It not wait for a king, princess, poor or beggars for anyone.

                    
                     The religion Islam also encourages us (the believers) to utilize our time in wisely. And use it for use full deeds and don’t wait time by useless deeds. We have to remember the Day of Judgment they shall be asked how we spent our lives. Prophet muhammed musthafa PBUH said: “Humankind will remain standing on the day of judgment, until he is asked about four things, His life and how he spent it, His youth and how used it, his property and how he acquired and managed it and his knowledge how he utilize it”. Time is more than money. As money spent can be earned it again however once time spent never can be earned. There is common saying that “ time and tide wait for none”. So utilize our time in beat and useful way. May Allah bless us ameen

Sunday, February 21, 2016

Shaikh rifaee (r) a spiritual leader

SHAIKH RIFAEE (R) A SPIRITUAL LIGHT

In the name of Allah, most gracious and most merciful. Here I am describing about the most renowned saint of Allah Shaikh Rifaee (r). Sheikh ahmadul kabeeri rifaee (r) is the full name of him. He was born on hijra 500 rajab 27 in Monday as the son of Sheikh abdul hasan ali. His childhood was fulfilled with so many miracles. He spoke to his mother when he was kid. We know that allah gives miracles (Karamath) to his saints or who close to Allah. And sheikh rifaee (r) also a renowned saint from them. He also so many miracles through his life. Here I mean incident, once sheikh rifaee (r) went pilgrimage to Makkah, after his necessary deeds from Makkah he visited Roula shareef and he tuned a poem by praising Prophet Muhammad (pbuh). He wanted at last in the poem to stretch prophet’s hand. Mesteriously prophet’s hand rose up from the qabar in front of sheikh rifaee (r) and also people saw it lively. It is one of the miracles of him.
If we take his character or behavior we can see that, he behave to poor and patients in very lovely and very kindly. And he protects them with his merciful hand. As the same he did to dumb creatures and insects.
He was a mankind of spirituality. He spends his times by worshiping Allah. At one time sheikh rifaee (r) and his students were walking through in a way, accidentally they saw a dog which caused chronicle disease. Same time sheikh rifaee (r) took up it and went in to a river and scavenged it. After that it stays with him forty day in his house. And it got relief from its ill. A friend of sheikh rifaee (r) asked to him about this incident when he heard this that: are you took trouble for a dog such as this? That time sheikh replied: “what I answer to Allah when he asked to me about the dog?”. What a sincere word it is!. This sincerity is the main reason to make him a spiritual leader.

In Jamadul awwal 12 the whole Muslim world celebrates as sheikh rifaee day which he died. It is obligatory to all Muslim or Ahlu sunna to celebrate such days like of the noble personalities of Islam. And we spend that days by study or research their biographies and life method. Also we imitate their culture and Islamic path which they teach us through their life. Especially in front the heretics who arguing that these like of deeds are cause to become unmuslim. May Allah gives bless to us to get in paradise with these close friends of Allah. Ameen...