, سهيل بن محمد، كلتوري
,
سلام على من اتّبع الهدى

Friday, April 1, 2016

ഏപ്രില്‍ ഫൂള്‍: ഇസ്ലാം പറയുന്നത്

ഏപ്രില്‍ ഫൂള്‍: ഇസ്ലാം പറയുന്നത്


ഇന്ന് ഏപ്രില്‍ ഒന്ന്. ലോകവ്യാപകമായി ‘ഏപ്രില്‍ ഫൂള്‍’ എന്ന സവിശേഷമായ ആചാരംകൊണ്ട് ശ്രദ്ധ നേടിയ ദിവസം. ഇന്ന് സുഹൃത്തുക്കളെയും കൂട്ടുകാരെയും എന്തെങ്കിലും വ്യാജവാര്‍ത്തകള്‍ പറഞ്ഞോ കള്ളം പ്രചരിപ്പിച്ചോ പറ്റിക്കാം എന്നാണ് വിശ്വാസം.
ഇങ്ങനെയൊരു ആചാരത്തിന് നാല് നൂറ്റാണ്ടിനെക്കാളെങ്കിലും പഴക്കമുണ്ടെന്നാണ് ഒരു വീക്ഷണം. ഗ്രിഗോറിയന്‍ കലണ്ടര്‍ വരുന്നതിന്റെ മുമ്പ് ഏപ്രില്‍ ഒന്ന്/ മാര്‍ച്ച് 25 ആയിരുന്നു പുതുവല്‍സര ദിനമായി ആഘോഷിച്ചിരുന്നത്. 1582 ല്‍ പോപ്പ് ഗ്രിഗോറി പതിമൂന്നാമന്‍ പുതിയ ഒരു കലണ്ടര്‍ കൊണ്ടുവരികയും ജനുവരി 1 പുതുവര്‍ഷമാക്കുകയും ചെയ്തു. ഇത് പിന്‍പറ്റിയവര്‍ പഴയ രീതിയില്‍തന്നെ തുടര്‍ന്നവരെ പരിഹസിച്ചു. ഇതാണ് പില്‍കാലത്ത് ഏപ്രില്‍ ഒന്നിന് ആളുകളെ ഫൂളാക്കാം എന്ന ദുരാചാരത്തിലെത്തിച്ചത്. ഇന്ന് സാമൂഹിക മാധ്യമങ്ങളും വിവിധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും ചില മുത്തശ്ശിപ്പത്രങ്ങളും ഈ ആചാരത്തെ ആഘോഷിക്കാറുണ്ട്. വിക്കിപീഡിയ തീര്‍ത്തും വെസ്റ്റേണ്‍ (പടിഞ്ഞാറന്‍) എന്ന് ഇനം തിരിച്ച ഇതിനെ നമ്മുടെ കൂട്ടത്തില്‍പെട്ട ചിലരും കളവു പറയാനുള്ള അവസരമായി ഉപയോഗപ്പെടുത്താറുണ്ട്.
എന്നാല്‍, ഒരു മുസ്‌ലിമിന് തമാശക്കാണെങ്കില്‍ പോലും കളവ് പറയാമോ? പ്രവാചകന്‍ പഠിപ്പിക്കുന്നു:
وَإِنَّ شَرَّ الرَّوَايَا رَوَايَا الْكَذِبِ ، لا يَصْلُحُ مِنْهُ هَزْلٌ وَلا جِدٌّ (شرح السنة
വിശ്വാസികളില്‍ എന്ത് ദുസ്വഭാവങ്ങള്‍ ഉണ്ടായാലും കളവ് ഒരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല.
سئل النبي صلى الله عليه وسلم: أيكون المؤمن جبانا؟ قال:” نعم” قالوا: أيكون المؤمن بخيلا؟ قال:” نعم” قالوا: أيكون المؤمن كذابا؟ قال:” لا”. رواه الامام مالك
على كل خلة يطبع أو يطوى عليها المؤمن إلا الخيانة والكذب (ابن ابي الدنيا
പ്രവാചകര്‍ക്ക് ഏറ്റവും വെറുപ്പുള്ള സ്വഭാവം കളവായിരുന്നു. സ്വഹാബികളില്‍ ആരെങ്കിലും കളവ് പറഞ്ഞാല്‍ അയാള്‍ തൗബ ചെയ്യുന്നതു വരെ അവിടന്ന് മനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. ഇനി തന്റെ അടുത്ത ബന്ധുക്കള്‍ വല്ലവരും നുണ പറഞ്ഞാല്‍ പശ്ചാത്തപിക്കുന്നതുവരെ തിരുമേനി അവരോട് പിണങ്ങുമായിരുന്നു.
ഒരാള്‍ തന്നെ വിശ്വസിക്കുന്ന ഒരാളോടാണ് കള്ളം പറഞ്ഞതെങ്കില്‍ അവിടെ കളവിനു പുറമെ വഞ്ചനയും കടന്നുവരുന്നു.
“كبرت خيانة أن تحدّث أخاك حديثا هو لك به مصدق وأنت له به كاذب ” رواه أبو دود
ഇത്തരം ആളുകള്‍ക്ക് യാതൊരു നിലയും വിലയുമില്ല.
إذا ماالمرء أخطأه ثلاثٌ فَبِعْهُ ولو بكفٍّ من رمادِ
سلامةُ صَدْرِه والصدقُ منه وكتمانُ السرائرِ في الفؤاد
മലക്കുകള്‍ ഇത്തരക്കാരില്‍നിന്ന് അകന്നു നില്‍ക്കാനാണ് ഇഷ്ടപ്പെടുക.
إِذَا كَذَبَ الْعَبْدُ تَبَاعَدَ عَنْهُ الْمَلَكُ مِيلًا مِنْ نَتْنِ مَا جَاءَ بِهِ (ترمذي
പലപ്പോഴും താല്‍ക്കാലികമായ ചില നേട്ടങ്ങള്‍ക്കാണ് നാം കള്ളം പറയാറുള്ളത്. ഇതും ശരിയല്ല. എന്താണ് സത്യസന്തത എന്ന് ഇമാം ജുനൈദുല്‍ ബഗ്ദാദി വിശദീകരിക്കുന്നു.
” حقيقة الصدق: أن تصدق في وضع لا ينجيك فيه الا الكذب”
സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ താല്‍ക്കാലികമായ തോല്‍വിയുണ്ടാകാം. എനനാലും ശാശ്വത വിജയം നമ്മുടെ കൂടെയുണ്ടാകും. ഉമര്‍ (റ) പഠിപ്പിച്ചതു പോലെ
عمر بن الخطاب:” لأن يضعني الصدق _ وقلما يضع_ أحب الي من أن يرفعني الكذب وقلما يرفع”
മഹാനയ കഅ്ബ് (റ) വിന്റെ ചരിത്രം ഇതാണ് പഠിപ്പിക്കുന്നത്. തബൂക്ക് യുദ്ധത്തിന് സാഹചര്യം അനുകൂലമായിട്ടും അദ്ദേഹം പോവാതിരുന്നു. യുദ്ധം കഴിഞ്ഞതിനു ശേഷം ഇങ്ങനെ മാറിനിന്ന പലരും പ്രവാചകനോട് കളവ് പറഞ്ഞ് രക്ഷപ്പെട്ടു. കഅ്ബ് സത്യം തുറന്നുപറഞ്ഞു. അവസാനം കഅ്ബിന്റെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് അല്ലാഹു ആയത്തിറക്കി. ചരിത്രം ഇങ്ങനെ:
فقال كعب: يا رسول الله، والله لو جلست عند غيرك من ملوك الدنيا لرأيت أني سأخرج من سخطه بعذر، لقد أوتيت جدلا، ولكن يا رسول الله لئن حدثتك اليوم حديثا ترضى به عني ليوشكن الله أن يسخطك علي، ولئن حدثتك حديث صدق تجد فيه عليّ اني لأرجو من الله فيه عقبى، ووالله ما كان لي من عذر. فقال النبي صلى الله عليه وسلم:” أما هذا فقد صدق، قم حتى يقضي الله فيك”
جاءني أناس من بني سلمة ( وهي قبيلة من قبائل أنصار) يقولون لي: لماذا لم تقل مثل فلان وفلان وتعتذر، وكان النبي سيستغفر لك، أما رأيت النبي النبي يستغفر لهم؟
فمن كثرة كلامهم هممت أن أعود للنبي فأكذب نفسي ولكني عدت الى رشدي.
ونهى النبي عن كلامنا 50 يوما، حتى نزلت توبة الله علينا في قرآن يتلى الى يوم القيامة.. وسبحان الله تختم الآيات بـ{ يا أيها الذين آمنوا اتقوا الله وكونوا مع الصادقين}. فجئت الى النبي صلى الله عليه وسلم ودخلت المسجد، فنظر اليّ النبي صلى الله عليه وسلم فاستنار وجهه من الفرحة، وكنا نعرف في وجهه ذلك ( اذا فرح النبي وابتسم استنار وجهه كأنه قطعة من القمر) فقلت له: يا رسول الله والله ما نجاني الا الصدق، وان من توبتي ألا أحدث بعد ذلك الا صدقا، ووالله ما كذبت من بعدها كذبة، واني لأرجو من الله أن أستديم على ذلك حتى اموت.
കളവ് ശീലമാക്കിയവര്‍ക്കുള്ള ശിക്ഷ കഠിനതരമാണ്.
رأى النبي صلى الله عليه وسلم رؤيا، رأى أن رجلا يفتح فمه فيشق شقيه نصفين، فيقول الرسول صلى الله عليه وسلم:” فأتاني رجلان، فقالا لي: ان الذي يشق شقيّه هذا الكذاب، يكذب الكذبة فتحمل عنه، فتبلغ الآفاق، فيصنع به هكذا الى يوم القيامة”. رواه الامام أحمد
ഇവരുടെ സങ്കേതം നാളെ നരകമായിരിക്കും.
وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ وَإِنَّ الرَّجُلَ لَيَكْذِبُ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا بخاري
കളവാകുമോ എന്ന ഭയം മുന്‍ഗാമികളെ എങ്ങനെ പിടികൂടിയിരുന്നു എന്നതിന് ചില ദൃഷ്ടാന്തങ്ങള്‍:
റബീഉബ്‌നു ഖൈസം: ഒരിക്കല്‍ സഹോദരി അവരെ കാണാന്‍ വന്നു. റബീഇന്റെ കുട്ടിയെ വാല്‍സല്യത്തോടെ പൊന്നു മോനേ എന്നു വിളിച്ചു. അദ്ദേഹം പ്രതികരിച്ചു: നിനക്ക് സഹോദര പുത്രാ എന്നു വിളിച്ച് സത്യം പറഞ്ഞുകൂടായിരുന്നോ?
ഔനു ബ്‌നു അബ്ദില്ല: അദ്ദേഹം പറയുന്നു: ഒരിക്കല്‍ പിതാവ് എന്നെ നല്ല ഉടുപ്പുകള്‍ അണിയിച്ചു. ഇതു കണ്ട കൂട്ടുകാര്‍ ചോദിച്ചു: ഇത് നമ്മുടെ അമീര്‍ തന്നതാണോ? അങ്ങനെ തോന്നിക്കാന്‍ ഞാന്‍ രാജാവിനു വേണ്ടി ദുആ ചെയ്തു. ഇതറിഞ്ഞ പിതാവ് പറഞ്ഞു: നീ കളവ് പറയരുത്. കളവു പോലെയുള്ളതും പറയരുത്.
സഹ്‌ലുബ്‌നു അലി: ഒരിക്കല്‍ ഉമ്മ അദ്ദേഹത്തോട് വാതിലിന്റെ പകുതി അടക്കാന്‍ പറഞ്ഞു. അദ്ദേഹം ഒരു നൂല്‍ എടുത്ത് അളന്ന് പകുതി കൃത്യമായി അടച്ചു.
…. جاءنا سالم يطلب ثوبا سباعيا فنشرت عليه ثوبا سباعيا فذرعه فإذا هو أقل من سباعي فقال : أليس قلت : سباعي ؟ قلت : كذلك : نسميها قال : كذلك يكون الكذب
يحي بن بكير المصري : قال : سمعت الليث بن سعد قال : كانت ترمض عينا سعيد بن المسيب حتى بلغ الرمص خارج عينيه وصف يحيى بيده إلى [ المحاجر ] فيقال له ك لو مسحت هذا الرمص فيقول : فأين قولي للطبيب وهو يقول لي : لا تمس عينك فأقول لا أفعل ؟
ഇത്ര കണിശതയാണ് സത്യത്തിന്റെയും കളവിന്റെയും കാര്യത്തില്‍ നമ്മുടെ മുന്‍ഗാമികള്‍ കാണിച്ചത്. ഏതു പ്രതിസന്ധിഘട്ടങ്ങളിലും സത്യം മുറുകെ പിടിക്കുന്നവരുടെ സ്ഥാനം ശുഹദാക്കളുടെയും മേലെയാണ്.
وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا (نساء
അതുകൊണ്ട് നബി തങ്ങള്‍ പ്രാര്‍ത്ഥിച്ചു:
اللهم اني أسألك لسانا صادقا”. رواه الترمذي
ഇത്ര ഗൗരവമുള്ളതാണെങ്കിലും പലപ്പോഴും നാം അറിയാതെ കളവുകള്‍ നമുക്കിടയില്‍ ചുറ്റി നടക്കുന്നു. ഇതിനെപ്പറ്റി അവിടന്ന് പറഞ്ഞു:
” ان من علامات الساعة الصغرى كثرة الكذب” رواه الامام أحمد
ചില ഉദാഹരണങ്ങള്‍ നോക്കുക:
കച്ചവട വിജയത്തിനു വേണ്ടി കളവ് പറയുക. (ഇല്ലാത്ത ഗുണങ്ങളള്‍ പരസ്യം ചെയ്യുകയും ഉള്ളത് മറച്ച് വെക്കുകയും ചെയ്യുക.)
” يا معشر التجار” فرفعوا رؤوسهم، فقال:” ان التجار يبعثون يوم القيامة فجّارا الا من اتقى وبرّ وصدق” رواه الترمذي
الْيَمِينُ الْكَاذِبَةُ مَنْفَقَةٌ لِلسِّلْعَةِ مَمْحَقَةٌ لِلْكَسْبِ احمد
” البيّعان بالخيار ان لم يتفرّقا، فان صدقا وبيّنا بورك لهما في بيعهما، وان كذبا وكتما فعسى أن يربحا ربحا وتمحق بركة بيعهما”. رواه البخاري
ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുക.
” أنا زعيم ببيت وسط الجنة لمن ترك الكذب وان كان مازحا” رواه أبو داود
ويل للذي يحدث فيكذب ليضحك القوم ، ويل له ويل له رواه أبو داود
കുട്ടികളോട് വല്ലതും വാക്ക് കൊടുക്കുകയും അത് ലംഘിക്കുകയും ചെയ്യുക. ഇതും കളവ് തന്നെ.
من قال لصبيه : ها أعطيك فلم يعطه شيئا كتبت كذبة (ابن أبي الدنيا في مكارم الأخلاق
കേസില്‍ നിന്ന് രക്ഷപ്പെടാനോ മറ്റുള്ളവരെ കേസില്‍ കുടുക്കാനോ കള്ളം പറയുക.
ذَكَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْكَبَائِرَ أَوْ سُئِلَ عَنْ الْكَبَائِرِ فَقَالَ الشِّرْكُ بِاللَّهِ وَقَتْلُ النَّفْسِ وَعُقُوقُ الْوَالِدَيْنِ فَقَالَ أَلَا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ قَالَ قَوْلُ الزُّورِ أَوْ قَالَ شَهَادَةُ الزُّور (بخاريِ
തന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാനെന്ന പേരില്‍ കളവ് പറയുക. ഉദാഹരണം: ഭക്ഷണം വേണോ?… എന്ന് ചോദിക്കുമ്പോള്‍ മാന്യത വിചാരിച്ച് വേണ്ട എന്നു പറയുക.
دخلت على النبي محمد صلى الله عليه وسلم احدى الصحابيات تقول له: يا رسول الله: أقول للطعام الذي أشتهيه لا أشتهيه أهي كذبة؟ فقال صلى الله عليه وسلم:” ان الكذب يكتب كذبا حتى الكذيبة تكتب كذيبة” رواه الامام أحمد
കാണാത്ത സ്വപ്‌നം ഉണ്ടാക്കിപ്പറയുക:
مَنْ تَحَلَّمَ كَاذِبًا كُلِّفَ يَوْمَ الْقِيَامَةِ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ وَلَنْ يَعْقِدَ بَيْنَهُمَا (ترمذي
ഖുര്‍ആനിനെക്കുറിച്ചും ഹദീസിനെക്കുറിച്ചും അറിയാതെ സംസാരിക്കുക. ഇതാണ് ഏറ്റവും കുറ്റകരമായ കളവ്,.
مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَاذِبِينَ مسلم
من قال في القرآن بغير علم فليتبوأ مقعده من النار”. رواه الترمذي
ഇനി ഒരാള്‍ക്ക് ഒരിക്കലും കളവില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല എന്ന ഒരവസ്ഥ വന്നാല്‍ തന്നെ അവിടെ ചെയ്യേണ്ടത് വല്ല ആലങ്കാരിക പ്രയോഗങ്ങള്‍ നടത്തി വ്യക്തമായ കളവില്‍നിന്ന് രക്ഷപ്പെടലാണ്. ഇതിന് ഇസ്‌ലാമില്‍ അനുവാദമുണ്ട്..
قال رسول الله صلى الله عليه وسلم ان في المعاريض لمندوحة عن الكذب (بيهقي
ഇമാം ബുഖാരി തങ്ങള്‍ ഇതിനു കൊടുത്ത ഉദാഹരണം ഇങ്ങനെയാണ്: അബൂ ത്വല്‍ഹയുടെ കുട്ടി മരിച്ചു. എകുട്ടിക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഭാര്യ ഉമ്മു സുലൈം വിവരമറിയാത്ത ഭര്‍ത്താവിനോട് പറഞ്ഞു: ഹദഅ നഫ്‌സുഹു (അവന്റെ ആത്മാവിന് സുഖമായിരിക്കുന്നു.)
അതുപോലെ അനിവാര്യ ഘട്ടം എന്ന നിലക്ക് മൂന്നു സ്ഥലങ്ങളിലും പ്രവാചകന്‍ കളവ് പറയാന്‍ ഇളവ് നല്‍കിയിട്ടുണ്ട്.
ألا إن كل كذب مكتوب على ابن آدم كذبًا لا محالة إلا أن يكذب الرجل فى الحرب فإن الحرب خدعة أو يكذب بين الرجلين ليصلح بينهما أو يكذب امرأته ليرضيها (بيهقي
ചുരുക്കത്തില്‍, ഇന്നാണെങ്കിലും മറ്റുള്ള ദിവസങ്ങളിലാണെങ്കിലും കള്ളം വിശ്വാസിയുടെ ലക്ഷണമല്ല.

No comments :

Post a Comment